6 October 2024

വിനോദ സഞ്ചാരമേഖലയിൽ ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു

ഗ്രാമീണ മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് റേറ്റിംഗ് .

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരമേഖലയിൽ ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു. ഗ്രാമീണ മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് റേറ്റിംഗ് . “സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്” പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് സംസ്ഥാന ശുചിത്വ മിഷനാണ്.

അതിഥിമന്ദിരങ്ങള്‍ ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും ബിസിനസ്സ് സാധ്യതകളും വര്‍ധിപ്പിക്കും.

റേറ്റിംഗിനായി sglrating.suchitwamission.org ല്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും, പാസ്വേർഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അപേക്ഷ നല്‍കാവുന്നതാണ്.

Share

More Stories

‘അദ്ദേഹം ജ്വലിക്കുന്ന തീ’; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഹർഭജൻ സിങ്

0
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ നായക മികവിനെ പ്രശംസിച്ച് മുൻ താരം ഹർഭജൻ സിങ്. ശുഭ്മൻ ഗില്ലിൻ്റെയും റിഷഭ് പന്തിൻ്റെയും പ്രകടനങ്ങളിൽ കോഹ്‍ലിയുടെ നായക മികവ് മാറ്റമുണ്ടാക്കി. 2021ൽ ​ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ...

തിയേറ്ററിൽ കൈയ്യടി നേടാൻ ജയനും; റീ റിലീസിനൊരുങ്ങി ‘മീൻ’

0
മലയാള സിനിമയിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പഴയകാല ഹിറ്റ് സിനിമകളും പണ്ട് ഹിറ്റാകാതെ പോയി പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമകളുമെല്ലാം ഇപ്പോൾ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്നുണ്ട്....

അധ്യാപികയുടെ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ശാരീരിക ബന്ധത്തിന് ഭീഷണി, വിദ്യാർഥികൾ അറസ്റ്റില്‍

0
അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. അധ്യാപികയുടെ പരാതിയിലായിരുന്നു കേസെടുത്തത്. ചിത്രീകരിച്ച വീഡിയോ വിദ്യാർഥികൾ...

ഇടതുപക്ഷം പോറൽ ഇല്ലാതെ നിലനിൽക്കണം എന്ന് നാടാഗ്രഹിക്കുന്നുന്നുണ്ട്; പന്ന്യൻ രവീന്ദ്രൻ പറയുന്നു

0
ആരോപണ വിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെ അന്വേഷണ വിധേയമായി നിലവിലെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് സിപിഐ മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സസ്‌പെൻഷൻ എന്ന നിർദ്ദേശം സിപിഐ മുന്നോട്ടു...

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

Featured

More News