...
Home Health കുട്ടികളിൽ വികസിപ്പിക്കേണ്ട പ്രധാന ലൈഫ് സ്‌കിൽസ് അഥവാ ജീവിത നൈപുണ്യങ്ങൾ

കുട്ടികളിൽ വികസിപ്പിക്കേണ്ട പ്രധാന ലൈഫ് സ്‌കിൽസ് അഥവാ ജീവിത നൈപുണ്യങ്ങൾ

കുട്ടികൾക്ക് എപ്പോഴും അടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ആത്മബന്ധവും, സ്വാതന്ത്ര്യവും മാതാപിതാക്കളും- കൂട്ടിയും തമ്മിൽ ഉണ്ടാകേണ്ടതുണ്ട്. കുട്ടിയുടെ ചിന്താശേഷി വളരുന്നതിനായി ചോദ്യങ്ങൾ ചോദിച്ച് അവരിൽ സ്വതന്ത്രചിന്ത വളർത്തിയെടുക്കുക.

341

| ഡോ. ഉല്ലാസ് സെബാസ്റ്റ്യൻ
(കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്)

ലൈഫ് സ്കിൽസ് അല്ലെങ്കിൽ ജീവിത നൈപുണ്യങ്ങൾ എന്നത് കുട്ടികളിൽ വളർത്തേണ്ട നൈപുണ്യങ്ങളുടെ ഒരു പാക്കേജാണ്. കുട്ടികളെ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രശ്‌ന രഹിത ജീവിതം നയിക്കുന്നതിനും സഹായിക്കുന്നു

കുട്ടികളിൽ വികസിപ്പിക്കേണ്ട പ്രധാന ലൈഫ് സ്‌കിൽസിൽ ചിലത് നിങ്ങളെ പരിചയപ്പെടുത്താം

  1. കുട്ടികളിൽ ആത്മവിശ്വാസത്തിന്റെ ആവശ്യകത

കുട്ടികളെ അവരുടെ സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ളവരായി വളർത്തുക. കുട്ടികൾ നല്ലൊരു പ്രവർത്തി ചെയ്‌താൽ അതിനെ പോസിറ്റീവ് ആയി കാണുകയും അതിനെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട്. കുട്ടികൾക്ക് ആത്മവിശ്വാസമുള്ള ആളുകളുടെ ജീവിതകഥകൾ പറഞ്ഞു കൊടുക്കുക.

  1. കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുക:

കുട്ടികൾക്ക് തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ സ്വാതന്ത്ര്യം കൊടുക്കുക. ഇത് അവർക്ക് അവരോടുള്ള ആത്മവിശ്വാസം കൂട്ടും കൂട്ടികൾക്ക് ആവശ്യമുള്ള പിന്തുണ കൊടുക്കുക. എന്നാൽ, അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം അവർക്ക് കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക.

  1. സമയ നിയന്ത്രണം

പാഠഭാഗങ്ങൾ, കളി, വിശ്രമം എന്നിവയ്ക്ക് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുക ഒപ്പം കൂട്ടികളുടെ താൽപര്യങ്ങൾ മനസ്സിലാക്കി, നല്ലതെങ്കിൽ അത് പിന്തുടരാനായി അവരെ പ്രോത്സാഹിപ്പിക്കുക. സമയ നിയന്ത്രണം ഉള്ള കുട്ടിയെ സംബന്ധിച്ച് അവന്റെ ഉത്തരവാദിത്തങ്ങളെ കാര്യക്ഷമപരമായും, സമയബന്ധിതമായും പൂർത്തീകരിക്കാൻ സഹായിക്കും. തനിക്ക് ലഭിച്ച സമയത്തെ മാനിച്ച് പ്രവർത്തിക്കുന്ന കുട്ടിയിൽ ഉത്തരവാദിത്ത ബോധം വളരുന്നു. ഇതുവഴി അവർക്ക് കൂടുതൽ ആത്മവിശ്വാസം അവരോട് തോന്നും. സമയ ക്രമികരണം പാഠഭാഗത്തോടൊപ്പം വിശ്രമത്തിനും, വിനോദത്തിനും ഉള്ള സമയം കണ്ടെത്താൻ കുട്ടികളെ സഹായിക്കുന്നു.

  1. തോൽവിയിൽ കുട്ടിക്കൊപ്പം നിൽക്കുക:

ആദ്യ ശ്രമം പരാജയപ്പെട്ടു നിൽക്കുന്ന കുട്ടികളെ അത് വിജയകരമാക്കാൻ ചെയ്യേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. ആവശ്യമെങ്കിൽ വ്യത്യസ്‌ത മാർഗ്ഗങ്ങൾ അവലംബിക്കുക. എന്താണ് വിജയം കണ്ടെത്താൻ സഹായിച്ചതെന്നും. തോൽവിയിൽ അവർക്ക് കാരണമായ ഭാഗങ്ങൾ എന്തൊക്കെയാണെന്നും കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുക. ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമ്പോൾ അത് സമാന പ്രശ്‌നങ്ങൾക്ക് എങ്ങനെ ഉപകരിക്കുമെന്ന് കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കുക.

  1. ആത്മനിയന്ത്രണം

പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് പല കാര്യങ്ങളിലും സ്വയം നിയന്ത്രണം ആവശ്യമുണ്ട്. കുട്ടികൾക്കിടയിലോ, പാഠഭാഗങ്ങൾക്കിടയിലോ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ ബുദ്ധിപരമായി പരിഹരിക്കാനുള്ള മികച്ച തീരുമാനങ്ങൾ എടുക്കാൻ അവരെ പരിശീലിപ്പിക്കുക

  1. ആശയവിനിമയം:

കുട്ടിയുടെ ഉള്ളിലുള്ള ആശയങ്ങളെ മറ്റൊരാളോട് പ്രകടിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക. മറ്റുള്ളവരെ കേൾക്കാനും ശ്രദ്ധിക്കാനുള്ള കഴിവ് അവരിൽ ഉണ്ടാക്കിക്കൊടുക്കുക കുട്ടികളെ ഉചിതമായ രീതിയിൽ. അവരുടെ ഭാഗത്തുനിന്ന് വരുന്ന പിഴവുകളെ അടിസ്ഥാനപ്പെടുത്തി വിമർശിക്കുന്നതിൽ തെറ്റില്ല മികച്ച ആശയവിനിമയ സൗഹൃദങ്ങൾ കുടുംബ ബന്ധത്തെയും, കുട്ടികളുടെ ബുദ്ധിവികാസത്തെയും ശക്തിപ്പെടുത്തുന്നു.

  1. പരസ്പ‌രബന്ധം :

നിങ്ങളുടെ കുട്ടികളിൽ കാണുന്ന നല്ല സുഹ്യത്ത് ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ മാനസിക – പഠന വളർച്ചയ്ക്ക് നല്ലതല്ല എന്ന് നമുക്ക് തോന്നുന്ന ബന്ധങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള സ്വാതന്ത്ര്യം കുട്ടിയുമായി ഉണ്ടാക്കിയെടുക്കുക. കുട്ടികൾക്ക് എപ്പോഴും അടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ആത്മബന്ധവും, സ്വാതന്ത്ര്യവും മാതാപിതാക്കളും- കൂട്ടിയും തമ്മിൽ ഉണ്ടാകേണ്ടതുണ്ട്. കുട്ടിയുടെ ചിന്താശേഷി വളരുന്നതിനായി ചോദ്യങ്ങൾ ചോദിച്ച് അവരിൽ സ്വതന്ത്രചിന്ത വളർത്തിയെടുക്കുക.

8.പ്രശ്നപരിഹാര നൈപുണ്യം

നമ്മുടെ കുട്ടികൾക്ക് ഒരു പ്രശ്‌നത്തെ എങ്ങനെ നേരിടാം. എങ്ങനെ പരിഹരിക്കാം എന്നുള്ള കഴിവ് ഉണ്ടാക്കിയെടുക്കാനുള്ള അവസരങ്ങൾ നമ്മൾ കൊടുക്കേണ്ടതുണ്ട്. കാര്യക്ഷമമായ ആശയവിനിമയ രീതികൾ പ്രശ്‌നങ്ങളെ വേഗത്തിൽ പരിഹരിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നു. വിഷയങ്ങളെ സ്വയം പരിഹരിക്കുന്നതിനും, സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങൾ കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിലെ കൊടുക്കുക.

  1. വിമർശനാത്മക ചിന്ത അഥവാ critical thinking

ദൈനംദിന ജീവിതത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കാര്യ ഗൗരവത്തോടെ കാണാനും, അതിനു വേണ്ടുന്ന പരിഹാരമാർഗങ്ങൾ പ്രവർത്തിയിൽ വരുത്താനും ഉതകുന്ന ഒരു വ്യക്തിയുടെ ചിന്താശേഷിയാണ് വിമർശനാത്മക ചിന്ത എന്ന് വിളിക്കാറ്. ഇത് പലപ്പോഴും സ്വതന്ത്ര ചിന്തയിലും മാനവീയ ബന്ധങ്ങളിലും വളരുന്ന കുട്ടികളിൽ ധാരാളമായി കാണാറുണ്ട്.

  1. തീരുമാനമെടുക്കാനുള്ള കഴിവ്

നല്ല തീരുമാനങ്ങൾ എടുക്കാനുള്ള ഒരു കൂട്ടിയുടെ കഴിവിനെ സഹായിക്കുന്നത് അവന്റെ വിചാരസമ്പത്തും. വസ്‌തുതകളെ വിലയിരുത്താനും. അതിനെ വിശകലനം ചെയ്തെടുക്കാനുള്ള അവന്റെ വികസിത ചിന്താശേഷിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

  1. സംഘടനാത്മക പ്രവർത്തനങ്ങളും, കഴിവുകളും

സംഘടനാത്മക പ്രവർത്തനങ്ങൾ കൊണ്ട് കുട്ടിയിൽ നല്ല തീരുമാനമെടുക്കാനായി ആശയവിനിമയം നടത്താനും, അവരിൽ നിന്നും ഒക്കെ ഓരോ പുതിയ ആശയങ്ങൾ കിട്ടാനും, അവ ഭാവി ജീവിതത്തിൽ ഉൾപ്പെടുത്താനും സാധിക്കും. ഇത്തരം സംഘടനാത്മക പ്രവർത്തനങ്ങൾ സാമൂഹ്യ ബന്ധങ്ങളെ കുറെക്കൂടി ശക്തിപെടുത്തും

മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി കുടുംബാംഗങ്ങളും ഒപ്പം, അധ്യാപകരും അവരെ സഹായിക്കേണ്ടതുണ്ട്. ഇത് അവരുടെ വിദ്യാഭ്യാസത്തിലും. വ്യക്തിജീവിതത്തിലും. ഭാവിജീവിതത്തിലും വളരെയധികം ഗുണകരമായി മാറും ഇത്തരം പ്രവർത്തനങ്ങളിൽ കുടുംബാംഗങ്ങളുടെയും നമ്മുടെ സമൂഹത്തിന്റെയും അകൈതവമായ സഹകരണം ആവശ്യമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.