ബിരിയാണിക്ക് ശേഷം ‘തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി’; നായിക റിമ കല്ലിങ്കൽ

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുരസ്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു.

നിരവധി അന്താരാഷ്ട്ര – ദേശീയ പുരസ്‌കാരങ്ങൾ നേടിയ ബിരിയാണി എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ സജിൻ ബാബു തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. കനി കുസൃതിയെ നായികയാക്കിയ ബിരിയാണിക്ക് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി ആണ് പുതിയ സിനിമ ‘തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി’ പ്രഖ്യാപിച്ചിരിക്കുന്നത്.

അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന- വാർസ് നിർമ്മിക്കുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി.

“അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് തിയറ്റർ സിനിമ കണ്ടെത്തി അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം”, എന്നാണ് നിർമ്മാതാവ് വി.എ ശ്രീകുമാർ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. അതേ സമയം,
“ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”, എന്നാണ് സിനിമയെ കുറിച്ച് സംവിധായകൻ സജിൻ ബാബു പറഞ്ഞത്.

“വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ തിയറ്റർ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”, എന്ന് നിർമ്മാതാവ് അൻജന ഫിലിപ്പും പറഞ്ഞു.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുരസ്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. ലോകത്തെമ്പാടുമായി നൂറ്റിയൻപതലധികം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ സംവിധാനത്തിന് ദേശീയ പുരസ്കാരം ഉൾപ്പെടെ നാൽപ്പത്തഞ്ചിലേറെ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്കാരങ്ങൾ നേടിയ അസ്തമയം വരെ (Unto the Dusk), അയാൾ ശശി തുടങ്ങിയ സിനിമകളും സജിൻ ബാബു രചിച്ച് സംവിധാനം ചെയ്തവയാണ്.

സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ. ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, മ്യൂസിക്: സയീദ് അബ്ബാസ്, ആർട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോർ, വിഎഫ്എക്സ്: പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് & മേക്കപ്പ്: സേതു ശിവാനന്ദൻ- ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജിത്ത് സാഗർ, ഡിസൈൻ: പുഷ്360 എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സംവിധായകനും നിർമ്മാതാക്കളും പുറത്തു വിട്ടു. സജിൻ ബാബു തന്നെയാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ അമിതമായ പരിവാരങ്ങളെ ബോളിവുഡിൽ സംഭവിക്കുന്ന "ഏറ്റവും മോശം കാര്യം" എന്ന് സംവിധായകൻ വിശേഷിപ്പിച്ചു. താരങ്ങളെ ചുറ്റിപ്പറ്റിയുള്ള കുഴപ്പങ്ങൾ പലപ്പോഴും അമിതമാകുന്നതിനാൽ അത് ഒരു സിനിമ നിർമ്മിക്കുന്ന പ്രക്രിയയെ തന്നെ തടസപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന...

Keep exploring...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

More News

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

പൊലീസ് ക്രൂരത, പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ ഇങ്ങനെ

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട്...

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക്...

പിണറായിയെ കടത്തിവെട്ടിയ വിഡി സതീശന്‍; കൈകാര്യം ചെയ്യുന്നത് 35 വകുപ്പുകള്‍

സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ....

വൈഭവ് സൂര്യവംശിക്ക് കുംബ്ലെയുടെ പ്രശംസ; ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രവചനം

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ യുവതാരം Vaibhav Suryavanshi വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ...

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...