‘ന്യൂസ് മലയാളം’ വാര്‍ത്താ ചാനല്‍; കേരളത്തിലേക്ക് പുതുതായി ഒരു ചാനൽ കൂടി

ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ചാനല്‍. ചെന്നൈ ഈസ്ഥാനമായുള്ള ന്യൂസ് തമിള്‍ ചാനലിന്റെ സഹോദരസ്ഥാപനമാണ് ന്യൂസ് മലയാളം.

കേരളത്തിലേക്ക് പുതുതായി വന്ന ന്യൂസ് മലയാളം വാര്‍ത്താ ചാനല്‍ ഉദ്ഘാടനപരിപാടി അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. സാധാരണയായി ചാനലുകളെല്ലാം അവരുടെ മുതലാളിമാരെയും ആങ്കര്‍മാരെയും കാണിച്ചും പരിചയപ്പെടുത്തിയുമാണ് തുടങ്ങാറുള്ളത്. ഉദാഹരണമായിട്ട് ഇതിന് തൊട്ട് മുമ്പ് റീ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടര്‍ ടി വി യുടെ ഉദ്ഘാടന ചടങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

ചാനല്‍ മുതലാളിമാരായ അഗസ്റ്റിന്‍ സഹോദരന്മാരും പ്രധാന അവതാരകരും ഒക്കെ പെര്‍ഫോം ചെയ്യുന്ന ഒരു വലിയ പരിപാടിയായിരുന്നു ആ ചാനല്‍ തുടക്കത്തില്‍ തന്നെ മലയാളികള്‍ കണ്ടത്. സാധാരണയായി മറ്റ് ചാനലുകളും ഇങ്ങനെയൊക്കെ തന്നെയാണ് ഉദ്ഘാടനം ചെയ്യാറ്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ വന്ന ന്യൂസ് മലയാളം ചാനല്‍ നല്ല വ്യത്യാസമായിട്ട് തോന്നി.

മതേതരത്വം ആയിരിക്കും പ്രധാനപ്പെട്ട തീം എന്ന് വ്യക്തമാക്കുന്ന ഉദ്ഘാടന വീഡിയോ പാളയത്ത് നിന്ന് ചെയ്തും, ജാതിഭേദം മതദ്വേഷം എന്ന വരികള്‍ സംഗീതം കൊടുത്ത് പാട്ടുകാരെക്കൊണ്ട് പാടിച്ചുമാണ് ഇവര് ചാനല്‍ തുടങ്ങിയത്. അതില്‍ തന്നെ ഗൗരി ലക്ഷ്മിയും ജോബ് കുര്യനുമൊക്കെ പാടിയ ആ ജാതിഭേദം മതദ്വേഷം നല്ല വിഭവമായിരുന്നു. ഹര്‍ഷന്‍, സനീഷ് തുടങ്ങിയ അവതാരകര്‍ ഉണ്ടായിരുന്നിട്ടും അവര് ആദ്യം തന്നെ അപ്പിയര്‍ ചെയ്തില്ല എന്നതും വ്യത്യസ്തതയായി.

കൊച്ചി ആലപ്പുഴ ബൈപ്പാസില്‍ നെട്ടൂരാണ് ന്യൂസ് മലയാളം ചാനലിന്റെ ഓഫീസും സ്റ്റുഡിയോയും സജ്ജമാക്കിയിരിക്കുന്നത്. ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ചാനല്‍. ചെന്നൈ ഈസ്ഥാനമായുള്ള ന്യൂസ് തമിള്‍ ചാനലിന്റെ സഹോദരസ്ഥാപനമാണ് ന്യൂസ് മലയാളം. ശകിലന്‍ പത്മനാഭന്‍, അബൂബക്കര്‍ സിദ്ദിഖ് മേച്ചേരി എന്നിവരാണ് കമ്പനി ഡയരക്ടര്‍മാര്‍. എംപി ബഷീര്‍ ചീഫ് എഡിറ്ററും, ടി എം ഹര്‍ഷന്‍, സനീഷ് ഇളയടത്ത് എന്നിവര്‍ ന്യൂസ് ഡയരക്ടര്‍മാരുമാണ്

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...