...
Home News റഷ്യൻ സാഹിത്യത്തിലെ മാക്സിം ഗോർക്കിയും ചൈനീസ് സാഹിത്യത്തിലെ ലൂ സുന്നും അനാച്ഛാദനം ചെയ്യപ്പെടുമ്പോൾ

റഷ്യൻ സാഹിത്യത്തിലെ മാക്സിം ഗോർക്കിയും ചൈനീസ് സാഹിത്യത്തിലെ ലൂ സുന്നും അനാച്ഛാദനം ചെയ്യപ്പെടുമ്പോൾ

റഷ്യൻ സംഘത്തിൽ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി, റഷ്യൻ പ്രസിഡന്റ് പുട്ടിൻ എന്നിടത്താണ് അതിന്റെ പ്രസക്തിയും.

194

| രഞ്ജിത്ത് പി തങ്കപ്പൻ

വിശ്വ സാഹിത്യചക്രവാളത്തിലെ രണ്ട് മഹാരഥന്മാരുടെ സ്മാരകങ്ങൾ അനാച്ഛാദനം ചെയ്യപ്പെട്ടു, കഴിഞ്ഞ വാരം ചൈനയിൽ. റഷ്യൻ സാഹിത്യത്തിലെ മാക്സിം ഗോർക്കിയും ചൈനീസ് സാഹിത്യത്തിലെ ലൂ സുന്നും (lu xun) അങ്ങനെ ചൈനീസ് റഷ്യൻ ഉച്ചകോടിയുടെ സൗഹൃദ ബന്ധത്തിലെ മഹത്തായ ഒരധ്യായത്തിന്റെ തുടക്കമായി മാറി.

അമേരിക്കൻ സാമ്രാജ്യത്വ ഡോളർ സാമ്പത്തികലോകത്തെ അടിമുടി കീഴ്‌മേൽ മറിക്കുന്ന പ്രഖ്യാപനം ആയിരുന്നു, ബ്രസീൽ (B), റഷ്യ (R), ഇന്ത്യ (I) , ചൈന (C ) , സൗത്താഫ്രിക്ക (S) അടങ്ങിയ ബ്രിക്സ് (BRICS) സഖ്യം വിളംബരം ചെയ്ത സ്വന്തം നാണയം എന്ന ആശയം. വരുന്ന ഒക്ടോബറിൽ റഷ്യയിൽ നടക്കുന്ന അടുത്ത ഉച്ചകോടിയിൽ തന്നെ പുതിയ നാണയം പ്രഖ്യാപിക്കപെടും എന്നത് ഏതാണ്ടുറപ്പായിരിക്കുന്നു. ഇപ്പോൾത്തന്നെ ബ്രിക്സ് രാജ്യങ്ങൾ ഡോളറിന് പകരം സ്വന്തം നാണയങ്ങളിലാണ് പരസ്പരവ്യാപാരബന്ധങ്ങൾ.

പുതിയ നാണയം വരുന്നതോടെ ബ്രിക്സ് രാജ്യങ്ങളും അവയെ പിന്തുണക്കുന്ന രാജ്യങ്ങളിലും ഡോളറിന്റെ മലർത്തിയടിച്ചുകൊണ്ടു ഇന്ന് ലോകത്തു നിലനിൽക്കുന്ന അമെരിക്കൻ കുത്തക ഡോളർ സാമ്ബത്തിക വ്യവസ്ഥതന്നെ അടിമുടി ഉടച്ചുവാർക്കപ്പെടും. ഇപ്പോൾ തന്നെ ഭീകരമായ കടബാധ്യതകൾ ഭീഷണി ഉയർത്തുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥക്കു അത് താങ്ങാനുള്ള കരുത്തില്ല എന്നത് പകൽപോലെ വ്യക്തമാണ്. ഇതാണ് ഇന്ന് നിലനിൽക്കുന്നതും നാളെ നടക്കാനുള്ളതുമായ ലോക യുദ്ധ കലാപ, അരക്ഷിതാവസ്ഥകളുടെ കാതൽ.

അല്ലാതെ അമേരിക്കയുടെ ഇസ്രായേൽ ഉക്രൈൻ പ്രേമമൊന്നുമല്ല. അവർ ഭയക്കുന്നു റഷ്യൻ ചൈനീസ് നേതൃത്വത്തിലുള്ള ലോക സാമ്പത്തിക ചേരിയെ ! അന്ത ഭയം ഇറുക്കട്ടും എന്ന പോലെയാണ് കഴിഞ്ഞ വാരം നടന്ന റഷ്യൻ ചൈനീസ് ഉച്ചകോടിയും. റഷ്യൻ സംഘത്തിൽ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി, റഷ്യൻ പ്രസിഡന്റ് പുട്ടിൻ എന്നിടത്താണ് അതിന്റെ പ്രസക്തിയും. വരാൻ പോകുന്ന കൊടുങ്കാറ്റുകൾ എന്തെന്ന് ഈ യാത്രക്ക് മുൻപുതന്നെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം പുട്ടിനുമായി പ്രത്യേകം ചർച്ചകൾ നടത്തി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് എന്നതും ഒരു പ്രധാനവാർത്ത തന്നെയാണ്.

അതിന്റെ പ്രതിഫലനമായാണ് റഷ്യൻ തൊഴിലാളിവർഗ്ഗ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെയും ചൈനീസ് തൊഴിലാളിവർഗ്ഗ സാഹിത്യകാരനായ ലൂ സുന്നിന്റെയും പ്രതിമാസ്മരകങ്ങൾ അനാവരണം ചെയ്യപ്പെട്ടതും. ഒപ്പം പോയവാരം തന്നെ നൂറുകണക്കിന് പുതിയ കേഡർമാരെ സ്വീകരിച്ചുകൊണ്ട് ലെനിന്റെ കാലത്തുള്ള പയനീറുകൾ പുനഃസൃഷ്ടിച്ചുകൊണ്ടു റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉജ്ജ്വല മാർച്ചുകളും ലെനിൻഗ്രാഡിൽ അരങ്ങേറിയത്.

പയനീറുകളിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ഗെന്നഡി ഷുഗ്യനോവ് വിളിച്ചുപറഞ്ഞു.. “വീണ്ടും റവല്യൂഷണറി പയനീറുകൾ ഉയർത്തെഴുന്നേൽക്കുന്നു…ചൈന റഷ്യ സ്നേഹബന്ധങ്ങൾ കരുത്തുള്ളതാകുന്നു, നമ്മൾ സോഷ്യലിസത്തിന്റെ ശരിയായ പാതയിലേക്ക് ത്തന്നെയാണ് മുന്നേറുന്നത്..ലാൽസലാം … “

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.