...
Home News Kerala കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറുന്നു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറുന്നു

ഒരു രാഷ്ട്രീയ പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി.

406

ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോട്ടയം മണ്ഡലത്തിലെ മികച്ച വിജയത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇനി സംസ്ഥാന പാർട്ടിയായി മാറും. ഇതോടൊപ്പം സ്വന്തമായി ചിഹ്നവും ലഭിക്കും. നേരത്തെ ലയനം നടക്കുമ്പോൾ ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു. 2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്ഥയിൽ എത്തിയിരുന്നു.

ഈ പിളർപ്പിനു ശേഷം നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം കാരണം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.