അന്തരീക്ഷ മലിനീകരണം; പ്രതിദിനം മരിക്കുന്നത് അഞ്ച് വയസില്‍ താഴെയുള്ള രണ്ടായിരത്തോളം കുട്ടികള്‍

2021ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളുടെ മരണത്തിന് കാരണമായത് വീടിനുള്ളിലെ മോശം വായുവാണ്. ബയോമാസ്, കരി, കല്‍ക്കരി തുടങ്ങിയവ ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് വീടിനുള്ളില്‍ മോശം വായുവിന് കാരണമാകുന്നത്.

- Advertisement -
- Advertisement -

അന്തരീക്ഷ മലിനീകരണം മൂലം ആഗോള തലത്തില്‍ പ്രതിദിനം അഞ്ച് വയസില്‍ താഴെയുള്ള രണ്ടായിരത്തോളം കുട്ടികള്‍ മരിക്കുന്നതായി പഠനം. കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ 80 ലക്ഷത്തോളം മരണമാണ് 2021ല്‍ അന്തരീക്ഷമലിനീകരണം മൂലം സംഭവിച്ചിട്ടുള്ളത്. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെല്‍ത്ത് എഫക്‌ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്ഇഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

മലിനമായ വായു അഗോളതലത്തില്‍ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വലിയ ഘടകമായി മാറിയതായും പഠനത്തില്‍ പറയുന്നു. പുകയില ഉപയോഗത്തെ മറികടന്നാണ് പട്ടികയില്‍ മലിനമായ വായു രണ്ടാമത് എത്തിയത്. അമിത രക്ത സമ്മർദമാണ് ഒന്നാമത്. ദരിദ്ര രാജ്യങ്ങളിലാണ് മലിനവായു മൂലമുള്ള കുട്ടികളുടെ മരണം വർധിക്കുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരം രാജ്യങ്ങളില്‍ മരണനിരക്ക് നൂറുമടങ്ങാണ്.

പിഎം 2.5 എന്നറിയപ്പെടുന്ന ചെറിയ കണങ്ങളാണ് വായുമലിനീകരണം മൂലമുള്ള 90% മരണത്തിനും കാരണമാകുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കണങ്ങള്‍ക്ക് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കാനും അവയവങ്ങളെ ബാധിക്കാനുമുള്ള ശേഷിയുണ്ട്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, മറവി തുടങ്ങിയവയുമായും ബന്ധപ്പെട്ടിരിക്കുന്നു.

കാലാവസ്ഥ പ്രതിസന്ധികളില്‍ വായുനിലവാരം കൂടുതല്‍ മോശമാക്കുന്നതായും പഠനത്തില്‍ പറയുന്നു. കാട്ടുതീ പടരുന്നതും മണല്‍ക്കാറ്റും വായുവില്‍ കണങ്ങള്‍ ദീർഘകാലം നിലനില്‍ക്കുന്നതിന് കാരണമാകുന്നു. വായുമലിനീകരണം തടയുന്നത് കാലാവസ്ഥയില്‍ ഗുണകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

2021ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളുടെ മരണത്തിന് കാരണമായത് വീടിനുള്ളിലെ മോശം വായുവാണ്. ബയോമാസ്, കരി, കല്‍ക്കരി തുടങ്ങിയവ ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് വീടിനുള്ളില്‍ മോശം വായുവിന് കാരണമാകുന്നത്. ആഗോളതലത്തില്‍ 2.3 ബില്യണ്‍ ആളുകള്‍ക്ക് ശുദ്ധമായ പാചക ഇന്ധനങ്ങള്‍ ലഭ്യമല്ല. ഇത് 2030ലെങ്കിലും പരിഹരിക്കുന്നതിനായി പ്രതിവർഷം നാല് ബില്യണ്‍ അമേരിക്കൻ ഡോളറെങ്കിലും ആവശ്യമാണെന്നാണ് ഇന്റർനാഷണല്‍ എനർജി ഏജൻസി പറയുന്നത്.

സബ് സഹാറൻ ആഫ്രിക്കയില്‍ മാത്രമാണിത്. ഭൂഖണ്ഡത്തിലുടനീളമുള്ളവരെ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിന് സഹായിക്കുന്ന വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ മാസം നടത്തിയ ഉച്ചകോടിയിലൂടെ 2.2 ബില്യണ്‍ അമേരിക്കൻ ഡോളർ ഏജൻസി സമാഹരിച്ചിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ് അൽ- ബഹാദ്‌ലിക്കും ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ നേതാക്കൾക്കും യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി . "ഒരു തെമ്മാടി സംഘത്തെപ്പോലെ, ഇറാനിയൻ ഭരണകൂടം ഇറാഖി ജനതക്ക് അവകാശപ്പെട്ട വിഭവങ്ങൾ കൊള്ളയടിക്കുകയാണ്," -യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട്...

Keep exploring...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

More News

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...