കൽക്കി 2898 എഡി ടിക്കറ്റ് എടുത്താൽ കിട്ടുന്നത് മറ്റൊരു കൽക്കി ടിക്കറ്റ്; പണി തന്നത് ബുക്ക്‌ മൈ ഷോ

കൽക്കി 2898 എഡിക്കൊപ്പം കല്‍ക്കിയും ബുക്ക് മൈ ഷോയില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷമാണ് തെറ്റായ ചിത്രത്തിന് ടിക്കറ്റ് വാങ്ങിയതെന്ന് പലരും അറിയുന്നത്.

ഇന്ത്യൻ സിനിമ ആരാധകർ ഏറെ കാത്തിരിക്കുന്ന കൽക്കി 2898 എഡി. വരുന്ന ജൂണ്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ഹൈദരാബാദിൽ ആരംഭിച്ചു കഴിഞ്ഞു. ഈ മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ എൻ്റർടെയ്‌നറിനുള്ള ടിക്കറ്റുകൾ 2D, 3D ഫോർമാറ്റുകളിൽ ലഭ്യമായി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൂടപ്പം പോലെ വിറ്റുപോയത്. റിബൽ സ്റ്റാര്‍ എന്ന് വിളിക്കുന്ന പ്രഭാസിന്‍റെ താരമൂല്യം ഉയര്‍ത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ഇപ്പോൾ മണിക്കൂറിൽ 60,000-ൽ അധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്.

എന്നാൽ ബുക്കിങ്ങിനു ഇടയിൽ ആണ് മറ്റൊരു പ്രശ്നം സംഭവിച്ചത്. കൽക്കി 2898 എഡി ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും കല്‍ക്കി എന്ന 2019ലെ ചിത്രത്തിനാണ് ബുക്കിംഗ് ലഭിച്ചത് എന്നാണ് വിവരം. കൽക്കി 2898 എഡിക്കൊപ്പം കല്‍ക്കിയും ബുക്ക് മൈ ഷോയില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷമാണ് തെറ്റായ ചിത്രത്തിന് ടിക്കറ്റ് വാങ്ങിയതെന്ന് പലരും അറിയുന്നത്.

മിനിറ്റുകൾക്കകം രാജശേഖറിൻ്റെ പഴയ ചിത്രത്തിന്‍റെ ഷോകള്‍ ഹൗസ്ഫുൾ ആയി. അതേ സമയം കൽക്കി 2898 എഡിയുടെ ഹൈപ്പ് മുതലാക്കാനുള്ള മനഃപൂർവമായ പണിയാണോ എന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാൻ തുടങ്ങിയതിനു ശേഷം വിശദീകരണവുമായി ബുക്ക്‌ മൈ ഷോ രംഗത്ത് വന്നു.

സാങ്കേതിക തകരാർ മൂലം ടിക്കറ്റ് വിൽപന പ്ലാറ്റ്‌ഫോമിൽ രാജശേഖറിൻ്റെ കൽക്കി പ്രത്യക്ഷപ്പെട്ടതാണെന്നം. കൽക്കിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവരും കൽക്കി 2898 എഡിക്ക് ബുക്കിംഗ് ലഭിക്കും എന്നാണ് ബുക്ക് മൈ ഷോ അറിയിച്ചത്. തങ്ങളുടെ എക്സ് പ്ലാറ്റഫോം വഴി ആണ് ബുക്ക്‌ മൈ ഷോ ഇത് അറിയിച്ചത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...