പോലീസുകാർക്ക് മാനസിക സമ്മര്‍ദം; ഏഴ് വര്‍ഷത്തിനിടെ പോലീസ് കുടുംബത്തിലെ 6000 ഓളം പേർ കൗണ്‍സിലിംഗ് തേടിയെന്ന് ഹാറ്റ്സ് (HATS)

കൗണ്‍സിലിംഗ് തേടിയെത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും 30നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാരായിരുന്നു

തിരുവനന്തപുരം: ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ആയി രൂപീകരിച്ചിരിക്കുന്ന ഒരു പദ്ധതിയാണ് ഹാറ്റ്സ് (HAT- Help and Assistance To combat Stress in police officers). കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പോലീസ് കുടുംബത്തിലെ 6000 ഓളം പേർ ഹാറ്റ്സിൽ സൈക്കോളജിക്കൽ കൗൺസിലിങ്ങിന് വിധേയരായതായി റിപ്പോർട്ട്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുന്നതിന് 2017 ലായിരുന്നു ‘ഹാറ്റ്‌സ്’ പദ്ധതി ആവിഷ്‌ക്കരിച്ചത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്‌തു എന്ന റിപ്പോർട്ട്‌ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സംബന്ധമായ സമ്മർദ്ദം ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. പോലീസ് സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഹാറ്റ്സിൻ്റെ സേവനം തേടിയതായി പോലീസ് വൃത്തങ്ങൾ പറയുന്നു.

വനിതാ പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കൗണ്‍സിലിംഗ് തേടിയെത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും 30നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാരായിരുന്നു എന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

“വിവാഹിതരായ പോലീസുകാരാണ് ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം നേരിടുന്നത്. 30 വയസ്സ് പിന്നിടുമ്പോൾ അവരുടെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. അവരുടെ പ്രൊഫഷണൽ ജീവിതത്തിൻ്റെയും വ്യക്തിപരമായ കാര്യങ്ങളുടെയും ഭാരം ഓരോരുത്തരെയും ബാധിക്കുന്നു. നിലവിൽ ഓഫ് ലൈനായും ഓൺലൈൻ ആയും ഞങ്ങള്‍ അവര്‍ക്ക് സേവനം നല്‍കിവരുന്നു,” ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു

തിരുവനന്തപുരം പേരൂർക്കടയിലെ പ്രത്യേക സായുധ പോലീസ് ക്യാമ്പിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീകൃത യൂണിറ്റാണ് ഹാറ്റ്സ്. അവിടെ ഒരു പുരുഷ സൈക്കോളജിസ്റ്റിൻ്റെയും ഒരു വനിതാ കൗൺസിലറുടെയും സേവനം ലഭ്യമാണ്. പോലീസുകാർക്ക് കൗൺസിലിംഗ് ആവശ്യമുള്ള സാഹചര്യങ്ങളിൽ അത് നൽകുകയും ചികിത്സയുടെ ഭാഗമായി അവരുടെ വ്യക്തിപരമായ കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.

മരുന്നുകൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ മാനസികരോഗ വിദഗ്‌ധരുടെ സേവനം ലഭ്യമാകുന്ന ആശുപത്രികളിലേക്കും പോലീസുകാരെ അയയ്ക്കും. ജോലി സംബന്ധമായ സമ്മർദ്ദമാണ് പോലീസുകാരുടെ മാനസിക സംഘർഷങ്ങളിൽ ഏറ്റവും പ്രധാന ഘടകം എന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സാധാരണയായി പോലീസുകാർ 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇനി അടിയന്തര സാഹചര്യങ്ങളിൽ ആണെങ്കിൽ ഈ സമയം ഇനിയും വർധിക്കും. അതിനാൽ തങ്ങളുടെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യ കാര്യത്തിൽ പോലീസ് സേന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആണെന്നും ഹാറ്റ്സിൻ്റെ സേവനം കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹാറ്റ്സ് സെല്ലിൻ്റെ പ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താമെന്നും സംസ്ഥാനത്ത് ഉടനീളമുള്ള പോലീസുകാർക്ക് അത് എളുപ്പത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചർച്ച ചെയ്‌തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘പ്രധാനമന്ത്രിക്ക് എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് ശ്രദ്ധ’: കോൺ​ഗ്രസ്

ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം. ലോകമെമ്പാടുമുള്ള സർക്കാരുകൾ അവരുടെ ജനങ്ങൾക്ക് ആശ്വാസം നൽകുമ്പോൾ, മോദി സർക്കാർ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്ന തിരക്കിലാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഒരു തവണയെങ്കിലും മോദി ജനങ്ങളുടെ ക്ഷമത്തെ കുറിച്ച് ചിന്തിക്കണമെന്നും എത്ര കാലം മുതലാളിമാരെ അനുകൂലിക്കുമെന്നും കോൺഗ്രസ്...

Keep exploring...

‘പ്രധാനമന്ത്രിക്ക് എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് ശ്രദ്ധ’: കോൺ​ഗ്രസ്

ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം....

മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ് അതിജീവിതയെ രതിജീവിത എന്ന് അധിക്ഷേപിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി....

More News

കാൻ 2026: ഇലക്‌ട്രിക് നീല ഗൗണിൽ റെഡ് കാർപെറ്റിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഫ്രാൻസിൽ നടക്കുന്ന 2026 -ലെ പ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് നടിമാർ ഇതിനകം പങ്കെടുത്തിട്ടുണ്ട്, എന്നാൽ...

‘പ്രധാനമന്ത്രിക്ക് എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് ശ്രദ്ധ’: കോൺ​ഗ്രസ്

ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം....

മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ് അതിജീവിതയെ രതിജീവിത എന്ന് അധിക്ഷേപിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി....

ഇറാൻ്റെ പരിശീലനം നേടിയ ഭീകരൻ ട്രംപിൻ്റെ മകൾ ഇവാങ്കയെ വധിക്കാൻ ലക്ഷ്യമിട്ടു: ന്യൂയോർക്ക് പോസ്റ്റ്

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പരിശീലനം...

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോൾ

കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് രാഷ്ട്രീയ രംഗത്തും സോഷ്യൽ...

ശ്രദ്ധ ശ്രീനാഥ് സിനിമാ രംഗത്ത് 10 വർഷം പൂർത്തിയാക്കുന്നു; വികാരഭരിതമായ ഓർമ്മക്കുറിപ്പ് വൈറൽ

സിനിമാ രംഗത്ത് ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ നടി ശ്രദ്ധ ശ്രീനാഥ്, തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിൽ...

ചെറിയ വാഹനാപകടം പോലും വലിയ സാമ്പത്തിക ഭാരമാകുന്നു; കാറുകളുടെ മറഞ്ഞിരിക്കുന്ന ചെലവുകൾ അറിയാം

ഇന്ത്യയിലെ റോഡ് അപകടങ്ങൾ പലപ്പോഴും ഒരു ചെറിയ ബമ്പർ കേടോ ഹെഡ്‌ലൈറ്റ് തകരാറോ ആയി തുടങ്ങുമ്പോഴും, യഥാർത്ഥ സാമ്പത്തിക...

‘അറബ് രാജ്യങ്ങളിൽ നാശം സംഭവിക്കും’; ഇറാൻ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കി, ഉദ്ദേശ്യം എന്താണ്?

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കും വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്കും ഇടയിൽ, ഒരു വലിയ അട്ടിമറി ഉണ്ടാകുമെന്ന ആശങ്ക ഉയർന്നുവരുന്നു. യുഎസ്...