വർഷങ്ങളായി തീ കത്തുന്നു; പെൻസിൽവാനിയയിലെ പ്രേത നഗരമായി സെൻട്രാലിയ

ഇന്ന് ഇതൊരു പ്രേതന​ഗരമാണ്. ഒരിക്കലും അണയാത്ത തീയാണ് ന​ഗരത്തിന്റെ തലവര തന്നെ മാറ്റിവരച്ചത്. 1990 -കളുടെ തുടക്കത്തിലാണ് ആളുകൾ പട്ടണത്തിൽ നിന്ന് പലായനം ചെയ്തു തുടങ്ങിയത്.

1962 -ൽ പെൻസിൽവാനിയയിലെ സെൻട്രാലിയയിലുള്ള കൽക്കരി ഖനികളിൽ ഒരു തീപിടിത്തമുണ്ടായി. അതിശയിപ്പിക്കുന്ന കാര്യം ഇന്നും ആ തീ അണഞ്ഞിട്ടില്ല എന്നതാണ്. അത് ഭൂമിക്കടിയിൽ കത്തിക്കൊണ്ടേയിരിക്കുകയാണ് എന്നാണ് കണ്ടെത്തൽ.

വർഷങ്ങൾ നീണ്ട ഖനനത്തിനും തീപിടിത്തത്തിനും പിന്നാലെ ന​ഗരത്തിൽ പല അപകടങ്ങളുമുണ്ടായി. നഗരം തകരാനും പലയിടത്തും വിള്ളലുകൾ പ്രത്യക്ഷപ്പെടാനും അപകടകരമായ കാർബൺ മോണോക്സൈഡും മറ്റ് വാതകങ്ങളും വായുവിലേക്ക് പുറംതള്ളാനും തുടങ്ങി. വാഹനങ്ങളൊന്നും തന്നെ ആ നഗരത്തിലേക്ക് വരാതായി. അതോടെ ന​ഗരം ഒറ്റപ്പെട്ടുപോയി.

ഏകദേശം 1,000 നിവാസികളുണ്ടായിരുന്നിട്ടും ഇതൊരു ഖനനകേന്ദ്രമായി മാറുകയായിരുന്നു. അവിടെയുണ്ടായിരുന്ന കൽക്കരി നിക്ഷേപം തന്നെയായിരുന്നു ഇതിന് കാരണം. എന്നാൽ, ഇന്ന് ഇതൊരു പ്രേതന​ഗരമാണ്. ഒരിക്കലും അണയാത്ത തീയാണ് ന​ഗരത്തിന്റെ തലവര തന്നെ മാറ്റിവരച്ചത്. 1990 -കളുടെ തുടക്കത്തിലാണ് ആളുകൾ പട്ടണത്തിൽ നിന്ന് പലായനം ചെയ്തു തുടങ്ങിയത്.

വിഷവാതകങ്ങളും ഭൂമിയിലെ വിള്ളലുകളും തീയും ഒക്കെ അതിന് കാരണമായി. എന്നാൽ, അഞ്ച് താമസക്കാരെങ്കിലും 2020 വരെ ഇവിടെ തുടർന്നിരുന്നു. 2013 -ൽ സർക്കാർ ഇവരുമായി കരാറുണ്ടാക്കിയിരുന്നു. മരണം വരെ അവിടെ തുടരാനുള്ള അവകാശമാണ് സർക്കാർ അവർക്ക് നൽകിയത്. മരണശേഷം ആ സ്വത്ത് സർക്കാരിനായിരിക്കും എന്നും കരാറിൽ പറഞ്ഞിരുന്നു.

എന്നാലിന്നും സെൻട്രാലിയ കാണാൻ ആളുകളെത്താറുണ്ട്. ദൂരെ വാഹനമിറങ്ങി നടന്നാണ് ഇവർ വരുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം ഇതിൽ പലരുമെത്തുന്നത് നല്ല കാരണങ്ങൾ കൊണ്ടല്ല, മറിച്ച് പല ദുരുദ്ദേശങ്ങളും വച്ചാണ്. ഒപ്പം ന​ഗരത്തിന് നാശമുണ്ടാക്കുകയും ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ, വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന തീ കാണാനും ആളുകൾ ഇവിടെ എത്തുന്നു.

ന​ഗരത്തിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ട്. ഏതുനേരവും അപകടമുണ്ടാകാമെന്നും വിള്ളലോ തീയോ ഉണ്ടാകാമെന്നും വിഷവാതകങ്ങൾ ശ്വസിക്കേണ്ടി വരുമെന്നും ഒക്കെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരിക്കൽ പെൻസിൽവാനിയയിലെ ഖനനവിജയത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്ന ന​ഗരമാണിത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു. പാക് അധീന കാശ്‌മീരിലെ (പിഒകെ) മുസാഫറാബാദിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ ബുർഹാനു നേരെ വെടിയുതിർത്തു. മരണം ഉറപ്പാക്കാൻ അക്രമികൾ അദ്ദേഹത്തിന് നേരെ ഒന്നിലധികം വെടിയുതിർത്തു. സംഭവ സ്ഥലത്ത് തന്നെ അദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് സ്രോതസുകൾ പറയുന്നത്....

Keep exploring...

കാനഡയിലെ പി‌ഐ‌ഒ ക്രിക്കറ്റ് മേധാവിയുടെ വീട്ടിൽ വെടിവെയ്പ്പ്

കാനഡ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിൻ്റെ വീട് അജ്ഞാതർ ആക്രമിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു....

More News

യു.കെ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി ‘ദൃശ്യം 3’

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഐക്കോണിക് സീരീസിന്റെ പുതിയ ഭാഗമായ ‘ദൃശ്യം 3’ യു.കെ–അയർലൻഡ് മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ...

കാനഡയിലെ പി‌ഐ‌ഒ ക്രിക്കറ്റ് മേധാവിയുടെ വീട്ടിൽ വെടിവെയ്പ്പ്

കാനഡ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിൻ്റെ വീട് അജ്ഞാതർ ആക്രമിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു....

‘മുണ്ടയിൽ കോരൻ മകൻ വിജയൻ തീർത്ത അളവുകോലിൽ വടശ്ശേരി ദാമോദര മേനോൻ മകൻ സതീശൻ അളക്കപ്പെടും’; ഫേസ്ബുക്ക് പോസ്റ്റ്

സമൂഹ മാധ്യമങ്ങളിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയെ താറടിച്ച് കാണിച്ച്...

‘ഫാർമ ഓഹരികൾ 27% വരെ ഉയർന്നു’; യുദ്ധ ഭീഷണികളിൽ പോർട്ട്ഫോളിയോ സംരക്ഷിക്കാൻ കഴിയുമോ?

മിഡിൽ ഈസ്റ്റിലെ യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇടയിൽ ഇന്ത്യൻ ഓഹരി വിപണിയിലെ വിശാലമായ...

തമിഴ് ഗാനത്തിന് മുമ്പ് വന്ദേമാതരത്തെ ചൊല്ലി തർക്കം

തമിഴ്‌നാട് സർക്കാർ പരിപാടികളിൽ വന്ദേമാതരം ഉൾപ്പെടുത്തുന്നതിനെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈകോ വ്യാഴാഴ്‌ച ശക്തമായി...

‘ഭയാനകമായ വിശ്വാസ വഞ്ചനകൾ’; കാമുകരുടെ സഹായത്തോടെ ഭർത്താക്കന്മാരെ കൊല്ലുന്ന ഗൂഢാലോചന

മധ്യപ്രദേശിൽ വിവാഹേതര ബന്ധങ്ങളിലെ കൊലപാതകങ്ങളുടെ ഭയാനകമായ ഒരു പ്രവണത ഉയർന്നുവരുന്നു. 2025 മുതൽ 2026ൻ്റെ ആരംഭം വരെ, "ഭർത്താവ്,...

അമേരിക്കക്കാരെ വഞ്ചിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള കോൾ സെൻ്റെർ അടച്ചുപൂട്ടി

ടെക് സപ്പോർട്ട് തട്ടിപ്പുകൾ വഴി നൂറുകണക്കിന് പ്രായമായ അമേരിക്കക്കാരിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന ഇന്ത്യ ആസ്ഥാനമായുള്ള...