...
Home News International നദിയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്ക്‌ തിരച്ചിൽ തുടരുന്നു; ഒഴുക്കിൽപ്പെട്ടത് 65 പേർ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരും,...

നദിയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്ക്‌ തിരച്ചിൽ തുടരുന്നു; ഒഴുക്കിൽപ്പെട്ടത് 65 പേർ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരും, രക്ഷാപ്രവർത്തനത്തിന് മിലിട്ടറിയും രംഗത്ത്

നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പകമാൽ ദഹൽ, രക്ഷപ്പെട്ടവരെ കണ്ടെത്താൻ അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉത്തരവിട്ടിട്ടുണ്ട്

393

നേപ്പാളിൽ മണ്ണിടിച്ചിലിൽ 65 യാത്രക്കാരുമായി രണ്ട് ബസുകൾ ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയഅപകടത്തിൽ തിരച്ചിൽ തുടരുന്നു. സെൻട്രൽ നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിലാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് പോവുകയായിരുന്നു ബസുകളിലൊന്ന്. മറ്റൊന്ന് ബിർഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ ഇരട്ട ബസ് അപകടത്തിൽ ഏഴ് ഇന്ത്യക്കാരെ കാണാതായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു.

“നാരായൺഗഡ് -മുഗ്ലിൻ റോഡ് സെക്ഷനിലെ ഭരത്പൂരിലാണ് ബസ് അപകടമുണ്ടായതെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന നേപ്പാളി ആർമി പറഞ്ഞു. “അപകട വാർത്ത ലഭിച്ചതിന് ശേഷം, മറ്റ് സുരക്ഷാ ഏജൻസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടത്താൻ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള ചിത്വാൻ ആസ്ഥാനമായുള്ള സേനയെ വിന്യസിച്ചിട്ടുണ്ട്,” നേപ്പാളി ആർമി എക്സ് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ മാസം മണ്ണിടിച്ചിലിൽ അപകടമുണ്ടായ പ്രദേശം തടസ്സപ്പെട്ടിരുന്നു. 20 ദിവസം മുമ്പാണ് ഇത് വൃത്തിയാക്കി വീണ്ടും തുറന്നത്. എന്നാൽ, കഴിഞ്ഞയാഴ്‌ച വീണ്ടും മണ്ണിടിച്ചിലിൽ തടസ്സമുണ്ടായി. ജൂലൈ 9ന് മാത്രമാണ് ഇത് വാഹന ഗതാഗതത്തിനായി തുറന്നത്. നേപ്പാളിലെ റൗത്തഹത്ത് പോലീസ് മേധാവി എസ്.പി ദിലീപ് ഗിമിരെ കാണാതായവരുടെയും മരിച്ചവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.

നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പകമാൽ ദഹൽ, രക്ഷപ്പെട്ടവരെ കണ്ടെത്താൻ അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉത്തരവിട്ടിട്ടുണ്ട്.

“നാരായങ്ങാട് -മുഗ്ലിൻ റോഡ് സെക്ഷനിൽ മണ്ണിടിച്ചിലിൽ ബസ് ഒലിച്ചു പോയപ്പോൾ അഞ്ച് ഡസനോളം യാത്രക്കാരെ കാണാതായെന്നും വിവിധ സ്ഥലങ്ങളിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വസ്‌തുവകകൾ നഷ്‌ടപ്പെട്ടു.” -ദഹൽ ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു. “രാജ്യത്തിൻ്റെ ചില ഭാഗങ്ങൾ, യാത്രക്കാരെ തെരഞ്ഞുപിടിച്ച് ഫലപ്രദമായി രക്ഷപ്പെടുത്താൻ ഗവൺമെണ്ടിൻ്റെ എല്ലാ ഏജൻസികളോടും ഞാൻ നിർദ്ദേശിക്കുന്നു,” -പ്രധാനമന്ത്രി പുഷ്‌പകമാൽ ദഹൽ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.