വിഴിഞ്ഞം വന്നപ്പോൾ മറന്നുവോ വല്ലാർപാടം?

വല്ലാര്‍പാടം തുറമുഖം പ്രവര്‍ത്തനമാരാംഭിച്ച 2011 മുതല്‍ക്കിങ്ങോട്ടുള്ള ഇക്കാലയളവിലൊന്നും തന്നെ കാര്യമായ ചരക്ക് ഇറക്കുമതി വല്ലാര്‍പാടത്ത് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത്, കയറ്റിറക്കുമതിക്കായി ഇപ്പോഴും കൊളംബോ തുറമുഖത്തെത്തന്നെയാണ് നാം ഇപ്പോഴും ആശ്രയിക്കുന്നതെന്ന്.

| കെ സഹദേവൻ

വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് വന്നു. അദാനിത്തൊപ്പിയും ആര്‍പ്പുവിളികളുമായി വിപ്‌ളവ സിങ്കങ്ങള്‍ കപ്പലിനെ വരവേറ്റു. കൂട്ടത്തില്‍ ഗണപതി ഹോമവും. തുറമുഖത്തിന്റെ ഏഴയലത്ത് മത്സ്യത്തൊഴിലാളികളെ കണ്ടുപോകരുതെന്ന് മുന്നെതന്നെ തിട്ടൂരമിറക്കിയിരുന്നു. അത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ കരുതിയാണെ ന്യായവാദവും വന്നുകഴിഞ്ഞു. ഇനി കേരളത്തിന്റെ മുഖച്ഛായ മാറും. ‘സ്വപ്‌നം നങ്കൂരമിട്ടു”വെന്ന് ദേശാഭിമാനി തലക്കെട്ടെഴുതി. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പും ഇത്തരത്തില്‍ ഒരു ‘സ്വപ്‌ന നങ്കൂരം’ കേരളത്തിന്റെ കൊച്ചി കടല്‍ത്തീരത്ത് ആഴ്ന്നിറങ്ങിയിരുന്നു. വല്ലാര്‍പാടത്ത്.

ദുബൈ ആസ്ഥാനമാക്കിയുള്ള ഡിപി വേള്‍ഡ് എന്ന കമ്പനി നിയന്ത്രിക്കുന്നതാണ് വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടൈനര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍. വല്ലാര്‍പാടത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടായിരുന്നു കേരളത്തിന്റെ മുഖഛായ മാറ്റാന്‍ തുറമുഖം പണിതത്. 1.2 ദശലക്ഷം TEU (Twenty-foot Equvalent Unit) ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കണ്ടൈയ്‌നര്‍ ടെര്‍മിനല്‍ ആയാണ് വല്ലാര്‍പാടം പണിതത്.

ശ്രീലങ്കയിലെ കൊളംബോ തുറമുഖ ടെര്‍മിനലിനെ ആശ്രയിക്കുന്നതില്‍ നിന്ന് രക്ഷനേടാനാണ് വല്ലാര്‍പാടം വിഭാവനം ചെയ്തത്. ഇതുവഴി രാജ്യത്തെ കയറ്റിറക്കുമതിയിലെ അനാവശ്യ ചെലവ് ഒഴിവാക്കാമെന്നായിരുന്നു സ്വപ്നം. എന്നിട്ടോ? വല്ലാര്‍പാടം തുറമുഖം പ്രവര്‍ത്തനമാരാംഭിച്ച 2011 മുതല്‍ക്കിങ്ങോട്ടുള്ള ഇക്കാലയളവിലൊന്നും തന്നെ കാര്യമായ ചരക്ക് ഇറക്കുമതി വല്ലാര്‍പാടത്ത് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത്, കയറ്റിറക്കുമതിക്കായി ഇപ്പോഴും കൊളംബോ തുറമുഖത്തെത്തന്നെയാണ് നാം ഇപ്പോഴും ആശ്രയിക്കുന്നതെന്ന്.

പ്രതിവര്‍ഷം 3 ദശലക്ഷം TEU ചരക്കുകളാണ് ഇന്ത്യയില്‍ നിന്നും കൊളംബോ, സിംഗപ്പൂര്‍ ഇത്യാദി തുറമുഖങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നത്. വല്ലാര്‍പാടം ടെര്‍മിനലിന്റെ 40% ശേഷി പോലും ഉപയോഗപ്പെടുത്താന്‍ സാധി്ച്ചിട്ടില്ലെന്ന് ചുരുക്കം. അദാനിക്ക് വേണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പരവതാനി വിരിച്ചുകൊടുത്തു. സര്‍ക്കാര്‍ വക ഭൂമി അദാനിക്ക് നല്‍കി പദ്ധതിച്ചെലവിന്റെ മൂന്നിലൊന്ന് മാത്രം അദാനി ചെലവാക്കിയാല്‍ മതിയാകും.

പദ്ധതി ആരംഭിച്ച് 15 വര്‍ഷം കഴിഞ്ഞാല്‍ ലാഭത്തിന്റെ 1% മാത്രം സര്‍ക്കാരിന് നല്‍കിയാല്‍ മതിയാകും. ഇനിയും വല്ല പ്രയാസവും അദാനി മുതലാളിക്ക് നേരിടുകയാണെങ്കില്‍ അതും പരിഹരിച്ചുതരാനുള്ള ഇരട്ടച്ചങ്ക് ഇടതുപക്ഷത്തിനുണ്ടെന്നും തെളിയിച്ചതാണ്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കഞ്ഞ പരാതിയില്‍ അദാനിക്കെതിരെ 911 കോടി രൂപ പിഴയൊടുക്കാനുള്ള ആര്‍ബിട്രേഷന്‍ നടപടി പിന്‍വലിച്ചതും നമ്മളല്ലോ.

വിഴിഞ്ഞം വരുമ്പോള്‍ വല്ലാര്‍പാടം വഴിമാറും. ഒരു ചോദ്യവും ആരും ഉന്നയിക്കില്ല. അഥവാ വല്ല ചോദ്യവും വന്നാല്‍ ഐസക്കിനെ അഴിച്ചുവിടും . ഐസക്ക് 2015ലും 2017ലും എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ആവശ്യാനുസരണം തിരിച്ചും മറിച്ചും പോസ്റ്റും അത്രതന്നെ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...