11 March 2026

‘ആരും പുസ്‌തകം മോഷ്‌ടിക്കരുത്’; മലയാളിക്ക് കിട്ടിയത് ജെ.കെ റൗളിങിൻ്റെ പ്രശംസ

വായനയോടുള്ള പ്രണയം കൊണ്ട് 17 വര്‍ഷം മുമ്പ് ഒരൊമ്പതാം ക്ലാസുകാരന്‍ പുസ്‌തകം മോഷ്‌ടിച്ചു

പുസ്‌തകങ്ങളോടുള്ള ഇഷ്‌ടം കാരണം ചിലര്‍ പുസ്‌തക മോഷണങ്ങള്‍ നടത്തിയാൽ അംഗീകരിക്കാനാകുമോ? താന്‍ എഴുതിയ പുസ്‌തകം മോഷ്ടിച്ച മലയാളിയുടെ കഥ ഇഷ്ടപ്പെട്ടുവെന്ന് പറയുകയാണ് വിശ്വപ്രസിദ്ധ എഴുത്തുകാരി ജെ കെ റൗളിങ്. ‘പുസ്‌തകം മോഷ്‌ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് എന്നെ കുറ്റപ്പെടുത്തിയെന്ന് വരാം. ആരും പുസ്‌തകം മോഷ്‌ടിക്കരുത്. അത് മോശമാണ്. എന്തായാലും ഇതെനിക്ക് ഇഷ്ടപ്പട്ടു’ -എന്നാണ് ജെ കെ റൗളിങ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഇനി ആളെപ്പറ്റി പറയാം. എഴുത്തുകാരനും സഹസംവിധായകനുമായ റീസ് തോമസാണ് ഈ കഥയിലെ താരം. വായനയോടുള്ള പ്രണയം കൊണ്ട് 17 വര്‍ഷം മുമ്പ് ഒരൊമ്പതാം ക്ലാസുകാരന്‍ പുസ്‌തകം മോഷ്‌ടിച്ചു. 2007ല്‍ ഇറങ്ങിയ ‘ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്‌ലി ഹാലോസ്’ എന്ന പുസ്‌തകമായിരുന്നു അത്.

വര്‍ഷങ്ങള്‍ക്കിപ്പുറം തൃക്കളത്തൂര്‍ കൈതമറ്റത്തില്‍ വീട്ടില്‍ റീസ് തോമസ് ക്ഷമാപണത്തോടെ ആ പുസ്‌തകം തിരികെ ഏല്‍പ്പിക്കാന്‍ മൂവാറ്റുപുഴ ന്യൂ കോളേജ് ബുക്സ്റ്റാളില്‍ പോയി. കടയുടമ ദേവദാസിന് പുസ്‌തകം കൈമാറി. ഈ കഥ അറിഞ്ഞാണ് ദ ഹിന്ദുവിലുള്ള റീസിൻ്റെ അഭിമുഖം പങ്കുവെച്ചു കൊണ്ട് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്‌തത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ചെയ്‌ത ഒരു പ്രവൃത്തിയെപ്പറ്റി ഇന്ന് ലോകം മുഴുവന്‍ അറിഞ്ഞിരിക്കുന്നുവെന്ന് റീസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ‘ഏറ്റവും പ്രധാനമായി ‘അവര്‍’ അതറിഞ്ഞിരിക്കുന്നു. ഇത് വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച വ്യക്തി എഴുത്തുകാരി ജെ കെ റൗളിങ് ആണ്. അവര്‍ അത് വായിച്ച് സന്തോഷവതിയാണ് എന്നെഴുതിയ വരികള്‍ കണ്ണീരോടെ എനിക്കിപ്പോള്‍ വായിക്കാം. അവരുടെ ജീവിതവും പുസ്‌തകങ്ങളുമെല്ലാം ഞാന്‍ വായിച്ചു. ആ ആരാധന അവസാനം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു’, റീസ് കൂട്ടിച്ചേര്‍ത്തു.

മലയാള സാഹിത്യത്തില്‍ ബിരുദധാരിയാണ് റീസ്. എഴുത്തുകാരനും സഞ്ചാരിയുമായ റീസ് സിനിമാ രംഗത്ത് സഹ സംവിധായകനായും പ്രവര്‍ത്തിക്കുന്നുണ്ട്. ലൂക്ക, മിന്നല്‍ മുരളി, പത്മിനി, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനാണ്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News