വായ്‌പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് (എം.സി.എല്‍.ആര്‍) നിരക്കുകള്‍ അഞ്ചുമുതല്‍ പത്തു പോയിണ്ട് വരെ ഉയര്‍ത്തിയതോടെ ഇതുമായി ബന്ധിപ്പിച്ച വായ്‌പകളുടെ പലിശയും വര്‍ധിക്കും. ഒരു മാസ കാലാവധിയുള്ള വായ്‌പയുടെ നിരക്കില്‍ അഞ്ചു ബേസിസ് പോയിണ്ട് വര്‍ധനവാണ് വരുത്തിയത്.
മൂന്നുമാസ കാലാവധിയുള്ള വായ്‌പയ്ക്ക് പത്തു ബേസിസ് പോയിണ്ട് ആണ് വര്‍ധന. ആറുമാസ- ഒരുവര്‍ഷ- രണ്ടുവര്‍ഷ വായ്‌പകളുടെയും പലിശ പത്ത് അടിസ്ഥാന പോയിണ്ട് ഉയരും. ഇതോടെ യഥാക്രമം ഇവയുടെ പലിശ 8.75%, 8.85%, 8.95% എന്നിങ്ങനെയാവും.
മൂന്നുവര്‍ഷ കാലാവധിയില്‍ അഞ്ച് പോയിണ്ടാണ് വര്‍ധന. ഇതോടെ നിരക്ക് ഒമ്പത് ശതമാനമാവും. എല്ലാ നിരക്കുകള്‍ ഇന്നു നിലവില്‍ വന്നതായി ബാങ്ക് അറിയിച്ചു. തുടര്‍ച്ചയായി ഇതു രണ്ടാം വട്ടമാണ് എസ്ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത്. ജൂണില്‍ പത്തു ബേസിസ് പോയിണ്ട് മാറ്റം വരുത്തിയിരുന്നു.



