ജിഷ കൊലക്കേസ്; അമീറുൽ ഇസ്‌ലാമിൻ്റെ വധശിക്ഷ സ്റ്റേ ചെയ്‌ത്‌ സുപ്രീംകോടതി, വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ

ദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷ സ്റ്റേചെയ്‌ത്‌ സുപ്രീംകോടതി. അപ്പീലിൽ വിധി വരുന്നത് വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. വധശിക്ഷയിൽ ഇളവ് നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പെൺകുട്ടി ജിഷയുടെ അമ്മ മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പിലാക്കിയാലേ മകൾക്ക് നീതി ലഭിക്കൂ. ആ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു.

ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെതാണ് വിധി. മനശാസ്ത്ര -ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം നൽകി. ഇതിനായി തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ശിക്ഷ ലഘൂകരിക്കാൻ കാരണമുണ്ടെങ്കിൽ പഠിച്ച് റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു.

നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ശാസ്ത്രീയ തെളിവുകളാണ് ശിക്ഷാവിധിക്ക് അടിസ്ഥാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൊലചെയ്യപ്പെട്ടത് ദരിദ്ര സാമൂഹിക പശ്ചാത്തലമുള്ള യുവതിയാണ്. കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ വധശിക്ഷ ശരിവയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. എല്ലാവര്‍ക്കും ഭയരഹിതമായും സുരക്ഷിതമായും ജീവിക്കാനാകണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള മനുഷ്യകുലത്തിൻ്റെ മനസാക്ഷിയാണ് നീതി. അതനുസരിച്ചാണ് വധശിക്ഷ ശരിവെച്ചതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രതിചെയ്‌തത് സമൂഹത്തെ ഭയത്തിലാഴ്ത്തുന്ന കൊലപാതകമാണ്. ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനുള്ള സന്ദേശമാണ് വധശിക്ഷയെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണകാരണം. കൊല്ലപ്പെടും മുമ്പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചിരുന്നു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒന്നാണെന്നും കണ്ടെത്തിയിരുന്നു. അമീറുള്‍ ഇസ്ലാമിൻ്റെ രക്തവും യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചിരുന്നു. അമീറുള്‍ ഇസ്ലാമിൻ്റെ ചെരുപ്പില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചിരുന്നു.

2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുള്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നേരത്തെ ഹൈക്കോടതി വിധി പറഞ്ഞത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ ഒരു പ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നു. 'യിൽദിരിംഹാൻ' എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈൽ പദ്ധതിക്ക് 6,000 കിലോമീറ്റർ വരെ ദൂരപരിധി ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ മിസൈലിൻ്റെ വികസനത്തോടെ, ദീർഘദൂര ആക്രമണ ശേഷിയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ തുർക്കി...

Keep exploring...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

More News

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

പൊലീസ് ക്രൂരത, പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ ഇങ്ങനെ

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട്...

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക്...

പിണറായിയെ കടത്തിവെട്ടിയ വിഡി സതീശന്‍; കൈകാര്യം ചെയ്യുന്നത് 35 വകുപ്പുകള്‍

സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ....

വൈഭവ് സൂര്യവംശിക്ക് കുംബ്ലെയുടെ പ്രശംസ; ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രവചനം

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ യുവതാരം Vaibhav Suryavanshi വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ...

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...