...
Home News Kerala നിപ വൈറസ്; വിദഗ്‌ധ ചികിത്സ നൽകിയിട്ടും പതിനാലുകാരൻ മരണത്തിന് കീഴടങ്ങി, രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായി

നിപ വൈറസ്; വിദഗ്‌ധ ചികിത്സ നൽകിയിട്ടും പതിനാലുകാരൻ മരണത്തിന് കീഴടങ്ങി, രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായി

കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്

222

കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലിരുന്ന പതിനാലുകാരൻ, രക്ഷപ്പെടുത്താനുള്ള ഡോക്ടർമാരുടെ ശ്രമങ്ങൾ വിഫലമാക്കി മരണത്തിന് കീഴടങ്ങി. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഇപ്പോഴും നിരീക്ഷണത്തിലാണ്. ഞായറാഴ്‌ച രാവിലെ 10.50 മണിയോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് സംസ്‌കാര ചടങ്ങുകൾ ശാസ്ത്രീയ രീതിയിൽ എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018 മെയ് -ജൂൺ മാസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ നിപ പോസിറ്റീവ് ആയിരുന്നു. ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത് ആ വർഷമായിരുന്നു. രോഗബാധിതരിൽ ഒരാൾ മാത്രമാണ് 2018ൽ അതിജീവിച്ചത്. 2019, 2021, 2023 വർഷങ്ങളിലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2021ൽ കോഴിക്കോട്ട് 12 വയസ്സുള്ള ഒരു ആൺകുട്ടി അണുബാധയെ തുടർന്ന് മരിച്ചു. 2023ൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രണ്ട് പേർ മരിച്ചു. ഓരോ അവസരത്തിലും മരണനിരക്ക് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. വവ്വാലുകളിലൂടെയാണ് അണുബാധ പടരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു ഉണ്ടെങ്കിലും കൃത്യമായ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭോപ്പാലിൽ നിന്നും വവ്വാലുകളുടെ നിരീക്ഷണ സംഘം ഉടൻ പാണ്ടിക്കാട് എത്തും. ആവശ്യമെങ്കിൽ ക്വാറൻ്റൈൻ ആവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 മുറികൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സമീപ നഗരത്തിലെ ഐസൊലേഷൻ വാർഡുകളും അവർ കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്ത് നിപ സമ്പർക്ക പട്ടിക 246 ആയി ഉയർന്നു. 63 പേർ അതിതീവ്ര നിരീക്ഷണത്തിൽ തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും. അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.