8 March 2026

ചൊവ്വയിൽ സൾഫർ സാന്നിധ്യം?; നിർണ്ണായക കണ്ടെത്തലുമായി നാസ

സള്‍ഫറും മിനറലുകളും ഏറെയുണ്ട് എന്ന് കരുതപ്പെടുന്ന ചൊവ്വയിലെ പ്രത്യേക മേഖലയില്‍ 2023 ഒക്ടോബര്‍ മുതല്‍ ക്യൂരിയോസിറ്റി റോവര്‍ പര്യവേഷണം നടത്തിവരികയായിരുന്നു.

ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വയിലെ പാറകള്‍ക്കിടയില്‍ മഞ്ഞനിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്.

ഇതാദ്യമായാണ് ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഇതാദ്യമായി ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തി എന്ന ശുഭവാര്‍ത്ത ചിത്രം സഹിതമാണ് നാസ പുറത്തുവിട്ടത്. ഈ വര്‍ഷം മെയ് 30നാണ് റോവര്‍ ഈ കണ്ടെത്തല്‍ നടത്തിയത്.

പൊട്ടിച്ചിതറിയ ഘടനയിലുള്ള പാറക്കഷണങ്ങളായാണ് മഞ്ഞ നിറമുള്ള സള്‍ഫര്‍ കിടക്കുന്നത്. സള്‍ഫറും മിനറലുകളും ഏറെയുണ്ട് എന്ന് കരുതപ്പെടുന്ന ചൊവ്വയിലെ പ്രത്യേക മേഖലയില്‍ 2023 ഒക്ടോബര്‍ മുതല്‍ ക്യൂരിയോസിറ്റി റോവര്‍ പര്യവേഷണം നടത്തിവരികയായിരുന്നു.

ചൊവ്വയിലെ സള്‍ഫേറ്റ് സാന്നിധ്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ക്രിസ്റ്റല്‍ സള്‍ഫറിന് പ്രദേശത്തെ സള്‍ഫര്‍ അടിസ്ഥാനത്തിലുള്ള മറ്റ് ധാതുക്കളുമായി ബന്ധമുണ്ടോ എന്ന് നാസയ്ക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാനായിട്ടില്ല.

‘ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫര്‍ കണ്ടെത്തുന്നത് മരുഭൂമിയില്‍ മരുപ്പച്ച കണ്ടെത്തുന്നതിന് തുല്യമാണ്, ഇത്തരം വിചിത്രവും അപ്രതീക്ഷിതവുമായ കണ്ടെത്തലുകളാണ് ബഹിരാകാശ ഗവേഷണത്തെ ആവേശഭരിതമാക്കുന്നത്’- എന്നും കാലിഫോര്‍ണിയയിലെ നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ക്യൂരിയോസിറ്റി പ്രൊജക്ട് ശാസ്ത്രഞ്ജനായ അശ്വിന്‍ വസവാഡ പറഞ്ഞു.

ചൊവ്വയിലെ ഗെഡിസ് വാലിസ് ചാനലില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ പേടകത്തിലെ ക്യാമറയില്‍ പതിഞ്ഞത്. ചൊവ്വയിലെ ശുദ്ധമായ സള്‍ഫറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News