ചരിത്രം സൃഷ്ടിച്ച ചൈനയുടെ പലസ്തീൻ അനുരഞ്ജന ചർച്ച

പതിറ്റാണ്ടുകളായി നിലനിന്ന സൗദി അറേബിയ- ഇറാൻ സംഘർഷം അവസാനിപ്പിച്ചുകൊണ്ട് വികസനത്തിലേക്കു ഒരുമിച്ചു മുന്നേറാൻ ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും, ഇറാനും കൈകൊടുത്തപ്പോൾ ഞെട്ടിയ സാമ്രാജ്യത്വം ഇനിയും ഞെട്ടുകതന്നെ ചെയ്യും.

| രഞ്ജിത്ത് പി തങ്കപ്പൻ

നിങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വാർത്ത കാണില്ല. കാരണം ഇത്തരം ലോക വാർത്തകൾ സൃഷ്ടിക്കുന്ന ഒരു സ്വാധീനം ഉണ്ട്. അതവർ ഇഷ്ടപ്പെടുന്നില്ല. 2024 ജൂലൈ 23 നു ചൈനയിൽ വച്ച് പലസ്തീനിലെ വിഘടിത ഗ്രൂപ്പുകളെ എല്ലാം ഒരു മേശക്കു ചുറ്റും വരുത്തി സമാധാനത്തിലേക്കും പലസ്തീൻ ജനതയുടെ ദുരിതങ്ങൾക്കുള്ള മോചനത്തിനുമായി ഒരു ചരിത്ര ഉടമ്പടി ഉണ്ടാക്കിയിരിക്കയാണ് കമ്മ്യൂണിസ്റ്റ് ചൈന.

അങ്ങനെ PLO, FATAH , HAMAS അടക്കമുള്ള 14 പലസ്തീൻ ഗ്രൂപ്പുകളും ഒപ്പം ഈജിപ്റ്റ് , അൾജീരിയ, ഖത്തർ, സൗദി അറേബിയ, ജോർദ്ദാൻ, സിറിയ, ലെബനൻ, റഷ്യ, തുർക്കി തുടങ്ങിയ രാഷ്ട്ര പ്രതിനിധികളും പങ്കെടുത്ത ഈ ചരിത്രപരമായ ഉടമ്പടിയിൽ. പലസ്തീൻ എന്ന മാതൃ രാജ്യത്തിൻറെ മോചനത്തിനും വികസനത്തിനുമായി ഒരുമിച്ചു പ്രവർത്തിക്കാനും, ഒപ്പം Palestine Liberation Organization (PLO) യെ തങ്ങൾക്കായുള്ള ഏക അന്താരാഷ്ട്ര ശബ്ദമായി അംഗീകരിക്കുവാനും തീരുമാനിച്ചു.

അതായതു വിവിധ ഗ്രൂപ്പുകളെ തമ്മിൽത്തല്ലിച്ചുകൊണ്ടുള്ള അമേരിക്കൻ ഇസ്രായേൽ കളികൾ ഇനി നടക്കാൻ പോകുന്നില്ല എന്ന് ചുരുക്കം. തങ്ങളിൽ ആരെയെങ്കിലും വിളിച്ചു ചർച്ചകൾ നടത്തേണ്ടതില്ല ഇനി മുതൽ പി എൽ ഓ ആണ് തങ്ങളുടെ അന്താരാഷ്ട്ര ചർച്ചയ്ക്കുള്ള പ്രതിനിധി സംഘടന എന്നവർ ഒരുമിച്ചു വിളിച്ചുപറഞ്ഞു. ലോകത്തു സമാധാനമാണ് വേണ്ടത്. സമാധാനമാണ് പുരോഗതിയിലേക്കും വികസനത്തിലേക്കുമുള്ള പാത എന്ന ചൈനീസ് സമീപനം ആണ് അവർ ഉയർത്തിപിടിച്ചതും.

ഈ ചർച്ചകൾ നടക്കുന്ന അതേസമയത്തുതന്നെ ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയും റഷ്യ ഉക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചൈനീസ് മധ്യസ്ഥതയിൽ ചർച്ചകൾക്കായി ചൈനയിൽ എത്തിയതും എന്നതും ശ്രദ്ധേയമാണ്. അതെ..കമ്മ്യൂണിസ്റ്റ് ചൈന ലോകത്തിന്റെ പ്രതീക്ഷയാവുകയാണ്.. അവർ എപ്പോഴും പറയുന്നത് നമുക്ക്, മുഴുവൻ ലോകത്തിനും ഒരുമിച്ചു മുന്നേറാം എന്നാണ് .അല്ലാതെ ഏതെങ്കിലും കുറച്ചുപേർക്ക് മാത്രമായി വികസിക്കും എന്നല്ല.

വിഭജിക്കുകയും തമ്മിൽ തല്ലിക്കുകയും ചെയ്യുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ഏറ്റവും ഫലപ്രദമായ നടപടികൾക്ക് തന്നെയാണ് ചൈന തുടക്കം കുറിച്ചിരിക്കുന്നതും. ഇതാവട്ടെ ഒരു സുപ്രഭാതത്തിൽ ആരംഭിച്ചതും അല്ല . വർഷങ്ങളായുള്ള ചർച്ചകളാണ് ഇവക്കൊക്കെ റിസൾട്ടുകൾ ഉണ്ടാക്കുന്നതും. പതിറ്റാണ്ടുകളായി നിലനിന്ന സൗദി അറേബിയ- ഇറാൻ സംഘർഷം അവസാനിപ്പിച്ചുകൊണ്ട് വികസനത്തിലേക്കു ഒരുമിച്ചു മുന്നേറാൻ ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും, ഇറാനും കൈകൊടുത്തപ്പോൾ ഞെട്ടിയ സാമ്രാജ്യത്വം ഇനിയും ഞെട്ടുകതന്നെ ചെയ്യും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ...

Keep exploring...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

More News

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...

അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

അരനൂറ്റാണ്ടിലേറെയായി തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ ആളിപ്പടരുന്ന 'നരകകവാടം' (Darvaza gas crater) അണയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 'ഗേറ്റ്‌സ് ഓഫ്...

കാലം കരുതിവെച്ച കാവ്യനീതി; വെട്ടിനിരത്തലുകളെ അതിജീവിച്ച വി.ഡി സതീശൻ

| വാമിക 1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിയുടെ പടിവാതിൽക്കൽ നിന്ന് ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽ നിന്നാണ് വി.ഡി....

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...