ദുരന്തഭൂമിയായി മാറിയ വയനാട്

അതേസമയം, പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശത്ത് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

വയനാട് ജില്ലയിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയരുന്നു. ഇതുവരെ 24 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. മേപ്പാടിയിൽ മാത്രം 18 പേർ മരിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമ- കര- സേനകൾ എത്തിയിട്ടുണ്ട് .

സ്വകാര്യ ആശുപത്രികളിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്. ധാരാളം പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.

അതേസമയം, പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശത്ത് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.

ഇതിനിടെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ പെട്ട് മണിക്കൂറുകളായി ചെളിയിൽ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു.
കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിൻറെ പകുതിയോളം ചെളിയിൽ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്.

വയനാട് ഉരുൾപൊട്ടലിൽ അ​ഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച റദ്ദാക്കി. "ക്രമക്കേടുകൾ" സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ സിബിഐയോട് ആവശ്യപ്പെട്ടു. പ്രത്യേകം അറിയിക്കുന്ന തീയതികളിൽ ഇനി പരീക്ഷ ദേശീയ പരീക്ഷാ സംവിധാനത്തിലുള്ള സുതാര്യത നിലനിർത്തുന്നതിനും വിശ്വാസം നിലനിർത്തുന്നതിനുമായി ഈ തീരുമാനം എടുത്തതായി നാഷണൽ ടെസ്റ്റിംഗ്...

Keep exploring...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

More News

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

ഇറാൻ്റെ റിഫൈനറിയിൽ യുഎഇയുടെ രഹസ്യ ആക്രമണം; ഗൾഫ് യുദ്ധത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനമാകുമോ?

ഇറാനും യുഎസ്- ഇസ്രായേലും തമ്മിലുള്ള തീവ്രമായ സംഘർഷങ്ങൾക്ക് ഇടയിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇപ്പോൾ ഈ സംഘർഷത്തിൽ...

‘സർക്കാർ ചുമതല ഏൽക്കാത്ത പ്രതിസന്ധി’; എസ്എസ്എൽസി പരീക്ഷാ ഫലം, പ്രഖ്യാപനം അനിശ്ചിതത്വം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയിൽ ഫലം...

പ്രധാനമന്ത്രി സഞ്ചരിച്ച ബെംഗളുരു പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം തുടങ്ങി

ആർട്ട് ഒഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45ാമത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ബെംഗളുരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച പാതയിൽ...

ജി.സുധാകരൻ പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി

അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി.സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച...

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...