ബെയ്‌ലി പാലം എന്താണ്..? ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്ക് നിർമ്മിച്ചത് കേരളത്തിൽ

ബ്രിട്ടിഷുകാർ രണ്ടാം ലോക മഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ് ഇത്തരം പാലങ്ങൾ. കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചു വരുന്നത്

ദുർഘടമായ വലിയ ചരിവുള്ള പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്ത നിവാരണത്തിനും സൈനിക ആവശ്യങ്ങൾക്കുമാണ് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിത് നിർമ്മിക്കുന്നത്.

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂർ ഏനത്താണ് ആദ്യമായി കരസേന ബെയ്‌ലി പാലം നിർമിച്ചത്. 2017 ഏപ്രിലിൽ കല്ലടയാറിന് കുറുകെയുള്ള എം.സി റോഡിൽ പത്തനംതിട്ട -കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് താൽകാലിക പാലം സൈന്യം നിർമിച്ചത്.

ഇന്ത്യയിൽ സൈനികേതര ആവശ്യങ്ങൾക്കായി നിർമിച്ച ആദ്യ ബെയ്‌ലി പാലം കേരളത്തിൽ. 1996 നവംബർ എട്ടിന്‌ പത്തനംതിട്ട റാന്നിയിൽ പമ്പാനദിക്ക് കുറുകേയുള്ള പാലം തകർന്നപ്പോൾ പണിത പാലം രണ്ട് വർഷത്തോളം ഉപയോഗിച്ചു

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്ക് കുറുകെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. പമ്പാനദിക്ക് കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ട് മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെ കടന്നത്. 1996 നവംബർ 8നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്.

ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനിക ആവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ. അതിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.

ബ്രിട്ടിഷുകാർ രണ്ടാം ലോക മഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ് ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചു വരുന്നത്. 1942ൽ രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടിഷുകാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിന് ബെയ്‌ലി പാലമെന്ന് വിളിക്കുന്നതും.

ഈ പാലത്തിന് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ട് തന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. എങ്കിലും ഇവ നല്ല ഉറപ്പുള്ളതാണ്.

വലിയ ഭാരം കൂടിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. നിർമ്മാണ പ്രവർത്തന സമയം ഇവ ഉപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെറുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.

കടപ്പാട്: ഫേസ്ബുക്ക്

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തതായി വെളിപ്പെടുത്തിയതോടെ, മാതൃ- നവജാത ശിശു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഒരു പ്രധാന ചർച്ചക്ക് തുടക്കമിട്ടു. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ അവർ X-ലെ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...