...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala വയനാടിന് സമീക്ഷയുടെ കൈത്താങ്ങ്; സ്നേഹഭവനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കും

വയനാടിന് സമീക്ഷയുടെ കൈത്താങ്ങ്; സ്നേഹഭവനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കും

വയനാടിനെ ചേർത്തുപിടിക്കേണ്ടത് ജന്മനാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ കാണുന്നതെന്നും തുടർന്നും സമീക്ഷയുടെ സഹായഹസ്തം വയനാടിനുണ്ടാകുമെന്നും സമീക്ഷ യുകെ നാഷണല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. .

237

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വയനാടിന്‍റെ പുനർനിർമാണത്തിന് ലോകമാകെ അണിചേരുകയാണ്. ഇതിൽ യുകെയിലെ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയും ഈ പങ്കാളിയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാൻ കഴിഞ്ഞ ദിവസം ചേർന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി.

ഇതോടൊപ്പം അർഹരായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ച് നല്‍കാനും തീരുമാനിച്ചു. വയനാടിനെ ചേർത്തുപിടിക്കേണ്ടത് ജന്മനാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ കാണുന്നതെന്നും തുടർന്നും സമീക്ഷയുടെ സഹായഹസ്തം വയനാടിനുണ്ടാകുമെന്നും സമീക്ഷ യുകെ നാഷണല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.