ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഡൂഡിള്‍ ചെയ്യുന്ന പതിവ് ഗൂഗിള്‍ ഇത്തവണയും തെറ്റിച്ചില്ല. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ പ്രൗഢമായ ആര്‍ക്കിടെക്ച്ചറല്‍ ഹെറിട്ടേജിനാണ് ഗൂഗിള്‍ ഡൂഡിള്‍ ആദരം നൽകിയത്. വിവിധ ഹെറിട്ടേജ് മാതൃകകള്‍ ആലേഖനം ചെയ്തുള്ള മൊണ്ടാഷാണ് ഗൂഗിള്‍ ഈ സ്വതന്ത്ര്യദിനത്തിന് സവിശേഷ ഡൂഡിളായി അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍ക്കിടെക്ച്ചറല്‍ ഹെറിട്ടേജിനെ ആകര്‍ഷകമായ ഗ്രാഫിക്സില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഫ്രീലാന്‍ഡ് ആര്‍ട്ട് ഡയറക്ടറും ചിത്രകാരനുമായ വരിന്ദ്ര ജാവെരിയാണ് ഈ ഡൂഡിള്‍ ഒരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശൈലികള്‍ ഉള്‍പ്പെടുത്തി വിവിധ ആര്‍ക്കിടെക്ച്ചറുകളുടെ മൊണ്ടാഷാണ് ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുരാതന ക്ഷേത്രങ്ങളുടെയും ചരിത്രപരമായ കോട്ടകളുടെയും പരമ്പരാഗത വീടുകളുടെയും ആവിഷ്കാരം ഈ മൊണ്ടാഷില് കാണാം. രാജ്യത്തിന്റെ പ്രൗഢമായ സാംസ്കാരിക ചരിത്രം ഇത് അടയാളപ്പെടുത്തുന്നു. 2023ല്‍ ഇന്ത്യയുടെ ടെക്സ്റ്റൈല്‍ ചരിത്രമാണ് ഡൂഡിളിലൂടെ ഗൂഗിള്‍ അടയാളപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി രീതികള്‍ ഇതില്‍ കാണാനായിരുന്നു.



