കടുത്ത സ്ത്രീ വിരുദ്ധത തീവ്രവാദ കുറ്റം; പുതിയ നിയമവുമായി യുകെ

തീവ്രവത്കരണത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും കൗൺസിലിങ് ആവശ്യമാണോയെന്നും പരിശോധിക്കും

കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിൻ്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിൻ്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി.

നിർദേശിക്കപ്പെട്ട നിയമനിർമാണമനുസരിച്ച്, കടുത്ത സ്ത്രീവിരുദ്ധത ഉണ്ടെന്ന് സംശയിക്കുന്ന സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തേണ്ടത് അധ്യാപകരാണ്. അവരാണ് സർക്കാരിൻ്റെ തീവ്രവാദവിരുദ്ധ പരിപാടിയിലേക്ക് അത്തരം കുട്ടികളെ റഫർ ചെയ്യേണ്ടത്. തീവ്രവാദവിരുദ്ധ പ്രോഗ്രാമിലേക്ക് റഫർ ചെയ്യപ്പെടുന്നവരെ ലോക്കൽ പോലീസ് വിലയിരുത്തും. അവർ തീവ്രവത്കരണത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും കൗൺസിലിങ് ആവശ്യമാണോയെന്നും പരിശോധിക്കും.

ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള ആൻഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധർ, കൗമാര പ്രായക്കാരായ ആൺകുട്ടികളെ സ്വാധീനിക്കുണ്ടെന്നാണ് യുകെ സർക്കാരിൻ്റെ കണ്ടെത്തൽ. തീവ്രവാദ സംഘടനകൾ ഭീകരവാദത്തിനായി ആളുകളെ സംഘടിപ്പിക്കുന്ന സമാനരീതിയിലാണ് ഇക്കൂട്ടരും പ്രവർത്തിക്കുന്നത് എന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. അതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കെയിർ സ്റ്റാമർ സർക്കാർ നീങ്ങുന്നത്. കഴിഞ്ഞവർഷം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രൂ ടേറ്റിനെ പോലുള്ള കടുത്ത സ്ത്രീവിരുദ്ധ ഇൻഫ്ളുവൻസർമാരുടെ സ്വാധീനം സ്‌കൂൾ കുട്ടികളിൽ വർധിച്ചുവരുന്നുണ്ട്. സ്വാധീനിക്കപ്പെടുന്ന കുട്ടികൾ വനിതാ അധ്യാപകരെയോ മറ്റ് വിദ്യാർഥികളെയോ വാക്കാൽ അധിക്ഷേപിക്കുന്ന സംഭവങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നിരവധി വിഷയങ്ങളെ തീവ്രവാദ പ്രവർത്തനമായി യുകെ ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നുണ്ട്. എന്നാൽ കടുത്ത സ്ത്രീവിരുദ്ധത അതിൽ ഉൾപെട്ടിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ അതിനെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നാണ് യുകെ അധികൃതർ കരുതുന്നത്. കഴിഞ്ഞ മാസം, യുകെയിലെ നാഷണൽ പോലീസ് ചീഫ്‌സ്‌ കൗൺസിൽ പ്രസിദ്ധീകരിച്ച സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്, കടുത്ത സ്ത്രീവിരുദ്ധതയെ ദേശീയ അടിയന്തരാവസ്ഥയായി വിശേഷിപ്പിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ രേഖ പത്രയുടേതാണ് വിചിത്രമായ ആവശ്യം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയാണ് എംഎല്‍എ വാഹനത്തിൽ ഉണ്ടായിരുന്നവരോട് പശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. 14 വയസില്‍ താഴെയുളള കന്നുകാലികളെ അറുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം...

Keep exploring...

‘കന്യകയായ’ പെൺകുട്ടിയുടെ ‘മൗനം’ വിവാഹത്തിനുള്ള സമ്മതമായി കാണാം; താലിബാൻ്റെ പുതിയ നിയമം

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയെ നിയന്ത്രിക്കുന്ന വിവാദപരമായ ഒരു പുതിയ കുടുംബ നിയമ...

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി...

More News

‘കന്യകയായ’ പെൺകുട്ടിയുടെ ‘മൗനം’ വിവാഹത്തിനുള്ള സമ്മതമായി കാണാം; താലിബാൻ്റെ പുതിയ നിയമം

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയെ നിയന്ത്രിക്കുന്ന വിവാദപരമായ ഒരു പുതിയ കുടുംബ നിയമ...

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി...

‘സതീശൻ നാട് വാണീടും കാലം’; സതീശനെന്ന് പേരുള്ളവര്‍ക്ക് ഫ്രീ ബിരിയാണി, ഓഫറുമായി റോയല്‍ ഫുഡ് കോര്‍ട്ട്

മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സതീശനെന്ന പേരുകാര്‍ക്ക് കൊച്ചി റോയല്‍ ഫുഡ് കോര്‍ട്ടിൻ്റെ വക ഗംഭീര...

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

‘രക്താതിസമർദം’; ഹൃദയത്തിന് ഹാനികരമായ പത്ത് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, ആളുകൾ ആദ്യം കുറ്റപ്പെടുത്താൻ തുടങ്ങുന്നത് ഉപ്പിനെയാണ്. എന്നിരുന്നാലും, ഒരു കാർഡിയോളജിസ്റ്റിനെ സമയബന്ധിതമായി സന്ദർശിക്കുന്നത് നിങ്ങൾക്ക്...

ഇറാനിലെ ലാവാൻ ദ്വീപ് പിടിച്ചെടുക്കാൻ തയ്യാറെടുക്കുന്നു? ട്രംപ് സംഘം യുഎഇയിൽ

ഇറാനെതിരെ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ മിഡിൽ ഈസ്റ്റിൻ്റെ...

പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നു; 78 ദിവസത്തിനുള്ളിൽ അസംസ്‌കൃത എണ്ണയുടെ വില 51% വർദ്ധിച്ചു

ഇന്ത്യയിലെ ഇന്ധന വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. മെയ് 15ന് പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ₹3 വർദ്ധിപ്പിച്ചു....