ഇന്ത്യയിൽ ലോൺ ആപ്പ് ആപ്പ് ഭീഷണി ശക്തമായതാണ് റിപ്പോർട്. ഓൺലൈൻ ലോൺ ഭീഷണിയിൽ മനംനൊന്ത യുവതി എറണാകുളത്ത് ജീവനൊടുക്കി. വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.
ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിൻ്റെ പേരിൽ ഫോൺവിളികൾ വന്നു. കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഭർത്താവ് അനീഷ് വിദേശത്താണ്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണ്. മരിച്ച ആരതിക്ക് ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
ജീവനെടുക്കുന്ന കെണി, എന്താണ് ലോൺ ആപ്പ്?
ഒരിടവേളക്ക് ശേഷമാണ് ഓണ്‍ലൈന്‍ ലിങ്ക് വഴിയും മറ്റും ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്. ഒരു ചെറിയ തുക വായ്പ നല്കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് പുറത്തുവരുന്നത്. വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ചതിയിൽ വീഴുന്നത് സാധാരണക്കാർ അടിയന്തര സന്ദര്‍ഭത്തിൽ പണത്തിന് നെട്ടോട്ടമോടുന്നവരാണ് മിക്കവരും. ബാങ്കിലാണെങ്കിൽ രേഖകളും കയറിയിറങ്ങണം. ഇത്തരം സന്ദർഭത്തിൽ ആരെയും ആശ്രയിക്കാതെ പണം കടം സാധിക്കുന്ന സാഹചര്യങ്ങള്‍ തേടുന്ന സാധാരണക്കാരായ ചെറിയ ബിസിനസുകാരും വീട്ടമ്മമാരുമാണ് ലോണ്‍ ആപ്പുകളെന്ന ചതിക്കുഴിയില്‍ കൂടുതലും വീഴുന്നത്.
ഏകദേശം ആറുമാസം മുമ്പ് ഇത്തരം ആപ്പുകളെ റിസര്‍വ് ബാങ്ക് ഇടപെട്ട് നിയന്ത്രിച്ചിരുന്നെങ്കിലും ഒരിടവേളക്കുശേഷം അവ വീണ്ടും വ്യത്യസ്ത പേരുകളിൽ വ്യാപകമാകുകയാണ്. അത്തരം ആപ്പുകളുടെ ചതിക്കുഴികളെ അറിയാം.
ലോൺ ആപ്പ് വഴി തട്ടിപ്പിനിരയായവർക്ക് പരാതി നൽകാം
ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് 9497980900 നമ്പറിലേക്ക് വാട്സ് ആപ്പിലൂടെ പരാതി നൽകാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ നമ്പറിൽ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നീ മാർഗങ്ങൾ വഴി പരാതി നൽകാം.
നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.
ഇത്തരം ഇരകള്‍ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി അറിയിക്കാനും പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. പരാതികള്‍ 1930 എന്ന സൈബര്‍ ഹെൽപ് ലൈന്‍ നമ്പര്‍ മുഖേനയും അറിയിക്കാം.




