സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രസർക്കാർ; ‘യുപിഎസ്’ എന്ന പേരിൽ പദ്ധതി 23 ലക്ഷം പേർക്ക് ​ഗുണകരമാകും

സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല

- Advertisement -
- Advertisement -

ന്യൂ ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പ് നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് യൂണിഫൈഡ് പെൻഷൻ സ്‌കീം അഥവാ യുപിഎസ് എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ വിഹിതം നിലവിലെ 14ൽ നിന്ന് 18.5 ശതമാനമായി ഉയർത്തും.

പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. 25 കൊല്ലം സർവ്വീസ് ഉള്ളവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും. അതിൽ കുറവ് സർവ്വീസ് ഉള്ളവർക്ക് നിശ്ചിത പെൻഷൻ ഉണ്ടാകും. പത്തുവർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാനും വ്യവസ്ഥയുണ്ടാകും.

ജീവനക്കാർ അവസാന മാസം വാങ്ങിയ പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനായി നൽകും. നാണ്യപെരുപ്പത്തിന് അനുസരിച്ച് ക്ഷാമ ആശ്വാസം നൽകി പെൻഷൻ തുക ഉയർത്താനുള്ള വ്യവസ്ഥ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. അവസാന മാസത്തെ ശമ്പളത്തിൻ്റെ പത്തിലൊന്ന് സർവ്വീസിൻ്റെ ഒരോ ആറുമാസവും എന്ന നിലയ്ക്ക് കണക്കുകൂട്ടിയുള്ള ഒറ്റതവണ തുക വിരമിക്കുമ്പോൾ നൽകും. ഇത് പെൻഷൻ തുകയെ ബാധിക്കില്ല. സംസ്ഥാന സർക്കാരുകൾക്കും ഈ പദ്ധതി ആവശ്യമെങ്കിൽ നടപ്പാക്കാവുന്നതാണെന്നും കേന്ദ്രം അറിയിച്ചു

അടുത്തവർഷം ഏപ്രിൽ ഒന്നുമുതലാകും പുതിയ പദ്ധതി നടപ്പാക്കുക. അതുവരെ നിലവിലെ പെൻഷൻ സ്‌കീമിൽ വിരമിക്കുന്നവർക്കും പുതിയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ആനകൂല്യമാകും നൽകുക. ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ട് പുതിയ പദ്ധതി കൊണ്ടുവന്നതിന് നന്ദി രേഖപ്പെടുത്തി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...