12 March 2026

‘കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ’; മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ നടി മിനു മുനീറിൻ്റെ ആരോപണം

സഹിക്കേണ്ടി വന്ന ട്രോമയ്ക്കും തിക്താനുഭവങ്ങൾക്കും നീതി ലഭിക്കണം. പിന്തുണ വേണമെന്നും മിനു

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്ത്‌. നടി മിനു മുനീർ പോസ്റ്റ് ചെയ്‌ത ഫേസ്ബുക്ക് റീലിൽ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർ ഉൾപ്പെടുന്ന ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ആരോപിച്ചിരുന്നു. 2013ൽ ഒരു സിനിമയുടെ ഭാഗമായിരിക്കെ, താൻ വാക്കുകളാലും ശാരീരികമായും മോശം അനുഭവത്തിലൂടെ കടന്നു പോയി എന്ന് മിനു. സഹകരിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ചുവെങ്കിലും, തനിക്ക് നേരെയുള്ള അപമാനങ്ങൾ അസഹനീയമായി തീർന്നുവെന്നും നടി.

അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർമാരായ നോബിൾ, വച്ചു എന്നിവർക്കെതിരെയും പരാതിയുണ്ട്.

തൽഫലമായി മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് താമസം മാറ്റേണ്ടി വന്നു. താൻ നേരിട്ട ദുരനുഭവങ്ങൾ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ചുവന്നുവെന്നും ഇവർ പോസ്റ്റിൽ പറയുന്നു. സഹിക്കേണ്ടി വന്ന ട്രോമയ്ക്കും തിക്താനുഭവങ്ങൾക്കും നീതി ലഭിക്കണം. ഇവർക്കെതിരെ നടപടിയുണ്ടാവാൻ പിന്തുണ വേണമെന്നും മിനു ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പരിണിതഫലം എന്നോണം, രണ്ട് നടിമാർ ഉയർത്തിയ ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ധിഖും, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും സംവിധായകൻ ബി.രഞ്ജിത്തും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News