...
Home News National യുപിയുടെ പുതിയ ഡിജിറ്റൽ മീഡിയ നയം: ഭരണഘടനയെ തകർക്കുക എന്നതിനപ്പുറം ബിജെപിക്ക് ചിന്തിക്കാനാകുമോ; പ്രിയങ്ക ചോദിക്കുന്നു

യുപിയുടെ പുതിയ ഡിജിറ്റൽ മീഡിയ നയം: ഭരണഘടനയെ തകർക്കുക എന്നതിനപ്പുറം ബിജെപിക്ക് ചിന്തിക്കാനാകുമോ; പ്രിയങ്ക ചോദിക്കുന്നു

'പകലിനെ രാത്രിയെന്ന് വിളിച്ചാൽ രാത്രിയാണ്, അല്ലങ്കിൽ ജയിൽ' എന്ന നയം സത്യത്തെ അടിച്ചമർത്താനുള്ള മറ്റൊരു വഴിയാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുക എന്നതിലുപരി ബിജെപിക്ക് മറ്റൊന്നും ചിന്തിക്കാനില്ല

267

കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ യുപി ഇൻചാർജുമായ പ്രിയങ്ക ഗാന്ധി യുപിയുടെ പുതിയ ഡിജിറ്റൽ മീഡിയ നയത്തെക്കുറിച്ച് സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി പുതിയ നിയമം പണമടച്ചുള്ള സോഷ്യൽ മീഡിയാ പ്രമോഷനുകൾക്ക് ഊന്നൽ നൽകുന്നു, ഇത് ജനാധിപത്യത്തെ “തകർക്കാനുള്ള” ശ്രമമാണെന്ന് പ്രിയങ്ക ആരോപിച്ചു .

സംസ്ഥാന സർക്കാരിൻ്റെ സോഷ്യൽ മീഡിയ നയത്തിൽ നീതി തേടുന്ന സ്ത്രീകളുടെയും ജോലി ആവശ്യപ്പെടുന്ന അദ്ധ്യാപകരുടെയും ശബ്ദം ഏത് വിഭാഗത്തിൽ പെടും എന്നും പ്രിയങ്ക ചോദിക്കുന്നു.

“ഇഷ്ടമുള്ളത് പറയും, പകലിനെ രാത്രി എന്ന് വിളിച്ചാൽ രാത്രിയാകും. ഉത്തർപ്രദേശ് സർക്കാരിൻ്റെ സോഷ്യൽ മീഡിയ നയത്തിൽ നീതി തേടുന്ന സ്ത്രീകളുടെ ശബ്ദം ഏത് വിഭാഗത്തിൽ പെടും? 69,000 ടീച്ചർ റിക്രൂട്ട്‌മെൻ്റ് സംവരണ കുംഭകോണത്തിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഏത് വിഭാഗത്തിൽ പെടും?

ബിജെപി നേതാക്കളും എംഎൽഎമാരും ചേർന്ന് ബിജെപി സർക്കാരിനെ തുറന്നുകാട്ടുന്നത് ഏത് വിഭാഗത്തിൽ പെടും? ‘പകലിനെ രാത്രിയെന്ന് വിളിച്ചാൽ രാത്രിയാണ്, അല്ലങ്കിൽ ജയിൽ’ എന്ന നയം സത്യത്തെ അടിച്ചമർത്താനുള്ള മറ്റൊരു വഴിയാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുക എന്നതിലുപരി ബിജെപിക്ക് മറ്റൊന്നും ചിന്തിക്കാനില്ല,” – പ്രിയങ്ക എക്‌സിൽ (മുൻ ട്വിറ്റർ) പോസ്റ്റ് ചെയ്തു.

സംസ്ഥാന ഗവൺമെൻ്റിൻ്റെ സംരംഭങ്ങളും പദ്ധതികളും നേട്ടങ്ങളും പണമടച്ചുള്ള ഉള്ളടക്കത്തിലൂടെ പ്രതിമാസം 8 ലക്ഷം രൂപ വരെ സമ്മാനത്തുക നൽകി സോഷ്യൽ മീഡിയാ ഇന്ഫ്ലുവന്സര് മാർ വഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.