അഭിനയത്തിൽ മാത്രമല്ല സമ്പന്നതയിലും മുന്നിൽ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡിലെ കിംഗ് ഖാൻ. 7,300 കോടി രൂപയുടെ ആസ്‌തിയുമായി 2024 ലെ ഹുറൂൺ സമ്പന്നരുടെ ഇടം നേടിയിരിക്കുകയാണ് താരം ഇപ്പോൾ. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരുടെ തൊട്ടുപിന്നിലാണ് പട്ടികയിൽ ഷാരുഖ് ഖാൻ്റെ സ്ഥാനം.
സിനിമാ ലോകത്തിനിപ്പുറം താരം സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. ഷാരൂഖ് ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് ആയ റെഡ് ചില്ലിസ് എൻ്റെർടൈൻമെന്റും, ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നേടിയ ഓഹരിയും താരത്തിൻ്റെ വർധിച്ചുവരുന്ന സമ്പത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ബോളിവുഡിൽ ഷാരുഖ് മാത്രമല്ല താരത്തിന് പിന്നാലെ ജൂഹി ചൗള, അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ എന്നിവരും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നടിയും ബിസിനസ്‌കാരിയുമായ ജൂഹിയുടെ ആസ്‌തി 4600 കോടിരൂപയാണ്. നടൻ ഹൃതിക് റോഷൻ്റെ ആസ്‌തി 2000 കോടിയാണ്.
ഷാരൂഖ് ഖാൻ്റെ ബിസിനസ് പങ്കാളി കൂടിയാണ് ജൂഹി ചൗള. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൻ്റെ സഹ ഉടമ കൂടിയാണ് താരം. അമിതാഭ് ബച്ചനും കുടുംബവും നാലാം സ്ഥാനത്താണ്. ഇവരുടെ സമ്പത്ത് 1400 കോടിരൂപയാണ്. നിർമ്മാതാവും സംവിധായകനും ആയ കരൺ ജോഹറാണ് അടുത്ത സ്ഥാനത്ത്.
നിലവിൽ ഗൗതം അദാനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന പത്ത് താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ.



