‘ഛത്രപതി ശിവജിയുടെ കാലിൽതൊട്ട് മാപ്പ് ചോദിക്കുന്നു’; പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി

എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ആരാധ്യ ദേവിനെക്കാൾ വലുതായി ഒന്നുമില്ല.' -പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ സിന്ധുദുർ​ഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ശിവജിയുടെ പാദങ്ങളിൽ തൊട്ട് മാപ്പ് പറയുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുകയാണ്’ പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വധ്വാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു പേരോ രാജാവോ അല്ല. ഇന്ന് ഞാൻ അദ്ദേഹത്തിൻ്റെ പാദങ്ങളിൽ ശിരസ്സ് നമിച്ച് മാപ്പ് ചോദിക്കുകയും ചെയ്യുന്നു. ഛത്രപതി ശിവാജി മഹാരാജിനെ തങ്ങളുടെ ആരാധ്യ ദേവനായി കരുതുന്നവരുണ്ട്. ഈ ആരാധ്യ ദേവനാൽ വേദനിച്ചവരോട് ഞാൻ തല കുനിച്ച് ക്ഷമ ചോദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ആരാധ്യ ദേവിനെക്കാൾ വലുതായി ഒന്നുമില്ല.’ -പ്രധാനമന്ത്രി പറഞ്ഞു

‘ഞങ്ങളുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. ചിലർ വീർ സവർക്കറെ അധിക്ഷേപിക്കുന്നത് തുടരുന്നു. അദ്ദേഹത്തെ അപമാനിച്ചതിന് മാപ്പ് പറയാൻ തയ്യാറല്ല, അവർ കോടതിയിൽ പോയി പോരാടാൻ തയ്യാറായിരിക്കുകയാണ്.’ -പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ നേവി ദിനത്തിൽ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്‌ത ഛത്രപതി ശിവജിയുടെ 35 അടി പ്രതിമ ഓഗസ്റ്റ് 26നാണ് തകർന്നു വീണത്. പീഠത്തിൽ നിന്നും വീണ പ്രതിമ കഷ്‌ണങ്ങളായി ചിതറിപ്പോയിരുന്നു. സംഭവം അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്‌ധരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത സാങ്കേതിക കമ്മിറ്റിയേയും നിയോ​ഗിച്ചിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം ചെയ്യും, കുട്ടികളെ ഒരുക്കും, രാവിലെ 7 മണിക്ക് ജോലിക്ക് പോകും. ഉച്ചക്ക് ശേഷം വീട്ടിലേക്ക് തിരക്കിട്ട്, കുട്ടികളെ അന്വേഷിച്ച്, കഴിയുന്നത്ര സമയം അവരോടൊപ്പം ചെലവഴിച്ച്, വീണ്ടും ഒരു പുതിയ ജോലിക്ക് പോകും. വൈകുന്നേരം 7 മണിക്ക്...

Keep exploring...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

More News

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

‘പരാജയത്തിൽ പതറാതെ’, സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗം ദില്ലിയിൽ ആരംഭിച്ചു

രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ...

‘അവയവദാന മാഫിയ’ കേസിൽ മുഖ്യപ്രതി നജീബ് പോലീസ് പിടിയില്‍

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ...

‘വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു....

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...