...
Home News National ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

പരാമർശിക്കപ്പെട്ടവർക്ക് എതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് നേതാക്കൾ കമ്മീഷന് മുന്നിൽ പരാതിയുമായി എത്തിയത്

246

ദേശീയ വനിതാ കമ്മീഷൻ ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ശിവശങ്കർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷൻ്റെ ഇടപെടൽ.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്ക് എതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് നേതാക്കൾ കമ്മീഷന് മുന്നിൽ പരാതിയുമായി എത്തിയത്.

റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണ വിധേയരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്ക് എതിരെ അല്ല ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും നേതാക്കൾ കമ്മീഷനെ അറിയിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.