എൽജിബിടിക്യൂ വിഭാഗങ്ങൾക്കും ജോയിന്റ് ബാങ്ക് അക്കൗണ്ട്; നിർദേശവുമായി റിസർവ് ബാങ്ക്

എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി നിർദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം

ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് എൽജിബിടിക്യൂ വിഭാഗങ്ങളിലുള്ളവർക്ക് നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. എൽജിബിടിക്യൂ വിഭാഗങ്ങളിൽ ഉള്ളവരോട് സമൂഹത്തിൻ്റെ സമീപനത്തിൽ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായാണിത്.

സ്വന്തമായി തൊഴിൽ കണ്ടെത്തുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന അവസരത്തിൽ ആ പണം സൂക്ഷിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഇവർ ബാങ്കുകളെ ആശ്രയിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ബാങ്ക് സേവനം തേടുന്നവർക്കാണ് ഇപ്പോൾ ശുഭവാർത്ത വരുന്നത്. ക്വിയർ കമ്മ്യൂണിറ്റിയിലെ വ്യക്തികൾക്ക് ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അക്കൗണ്ടിലെ ബാലൻസ് ലഭിക്കുന്നതിന് ക്വീർ ബന്ധത്തിലുള്ള ഒരു വ്യക്തിയെ നോമിനിയായി നാമനിർദ്ദേശം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

ഓഗസ്റ്റ് 21ന് എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി നിർദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരെ സഹായിക്കുന്നതിനായി എല്ലാ ഫോമുകളിലും അപേക്ഷകളിലും പ്രത്യേകമായി ‘മൂന്നാം ലിംഗം’ കോളം ഉൾപ്പെടുത്താൻ 2015ൽ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

നിരവധി ബാങ്കുകൾ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2022ൽ ‘റെയിൻബോ സേവിങ്സ് അക്കൗണ്ട്’ ആരംഭിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഉയർന്ന സേവിങ്‌സ് നിരക്കുകളും നൂതന ഡെബിറ്റ് കാർഡ് സൗകര്യങ്ങളും പോലുള്ള സേവനങ്ങൾ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും.

ക്വിയർ കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറംഗ സമിതി കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രം രൂപീകരിച്ചിരുന്നു. എൽജിബിടിക്യൂ വ്യക്തികളോടുള്ള വിവേചനം തടയുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബലപ്രയോഗം, അക്രമം, ഉപദ്രവം എന്നിവയിൽ നിന്ന് എൽജിബിടിക്യു വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ വിപുലീകരിക്കുന്നതും സമിതി പരിശോധിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും ശിശുസംരക്ഷണ വർഷങ്ങളുടെ വരെയും, ആരോഗ്യ സംരക്ഷണം, പ്രസവം, ഒരു കുട്ടിയെ വളർത്തൽ എന്നിവക്കുള്ള ചെലവുകൾ മറ്റ് മിക്ക സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ വളരെ കൂടുതലാണ്. വൈദ്യപരിചരണം, ശിശു സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ...

Keep exploring...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

More News

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...