ഇൻഷുറൻസ് തട്ടാൻ വ്യാജ ഗർഭച്ഛിദ്രം; തട്ടിപ്പ് നടത്തിയത് ഒന്നിലധികം തവണ

വഞ്ചനാക്കുറ്റത്തിന് ഷീയ്ക്ക് കോടതി ഒന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചു

- Advertisement -
- Advertisement -

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ‘മരണതട്ടിപ്പ്’ നടത്തിയതറിയാം. അത്തരത്തിൽ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ച ഒരു യുവതിയുടെ വാർത്തയാണ് പുറത്ത് വരുന്നത്. മെറ്റേണിറ്റി ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഗർഭച്ഛിദ്രം സംഭവിച്ചതായി വ്യാജരേഖകൾ ഉണ്ടാക്കുന്നത് പതിവാക്കിയ യുവതിയാണ് പിടിയിലായത്. അഞ്ചുവർഷത്തിനിടയിൽ നാലു തവണയാണ് ഷാങ്ഹായിൽ നിന്നുള്ള ഒരു സ്ത്രീ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.

ചൈനയിലെ ഷാങ്ഹായിൽ ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യുന്ന ഷി എന്ന 42 കാരിയായ സ്ത്രീയാണ് തട്ടിപ്പിൽ പിടിയിലായത്. ടെലികമ്മ്യൂണിക്കേഷനിലും കമ്പ്യൂട്ടർ സയൻസിലും ഉന്നത ബിരുദം നേടിയിട്ടുള്ള ഇവർക്ക് പ്രതിമാസം മൂന്നരലക്ഷം രൂപയോളം ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തമായി ഉണ്ടാക്കിയെടുത്ത വ്യാജരേഖകൾ ഉപയോഗിച്ച് നാല് വർഷത്തിനുള്ളിൽ ഇവർ അഞ്ചു പ്രസവ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്‌തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് ഇവരിൽ സംശയം ഉണ്ടായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് യുവതി പ്രസവ സർട്ടിഫിക്കറ്റും ഡിസ്‌ചാർജ് സമ്മറിയും ഉൾപ്പടെ വ്യാജ മെഡിക്കൽ രേഖകൾ ഉണ്ടാക്കിയത്.

ഈ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്തതിനുശേഷം അവർ മുഴുവൻ രേഖകളും നശിപ്പിച്ചു കളഞ്ഞു. തുടർച്ചയായി മൂന്ന് തവണ ഇത്തരത്തിൽ ഇവർ പണം തട്ടിയെടുത്തിരുന്നു. എന്നാൽ ഈ വർഷം ആദ്യം വീണ്ടും ഇതേരീതിയിൽ തന്നെ തട്ടിപ്പുനടത്താൻ ശ്രമം നടത്തിയപ്പോൾ ക്ലെയിം നിരസിക്കപ്പെട്ടു.

ഫെബ്രുവരിയിൽ ഏക കുഞ്ഞിൻ്റെ ജനനത്തെ തുടർന്ന് ഷീ വീണ്ടും അപേക്ഷ സമർപ്പിച്ചു. പക്ഷേ ഇൻഷുറൻസ് കമ്പനി രേഖകൾ പരിശോധിച്ചപ്പോൾ രേഖകളിൽ സംശയാസ്പദമായ നിരവധി സാമ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് ഉദ്യോഗസ്ഥർ തങ്ങളുടെ സംശയം പോലീസിനെ അറിയിച്ചത്.
തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത എട്ടുലക്ഷം രൂപയോളം പണം തിരികെ നൽകുകയും ചെയ്‌തു.

വഞ്ചനാക്കുറ്റത്തിന് ഷീയ്ക്ക് കോടതി ഒന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ചൈനയിലെ സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിൻ്റെ പ്രധാന ഭാഗമാണ് മെറ്റേണിറ്റി ഇൻഷുറൻസ്. തൊഴിലുടമകളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ ഇൻഷുറൻസ് സ്‌കീമിൽ ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ആണ് ഉള്ളത്. പ്രസവാവധി സമയത്ത് സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണയും ഈ സ്‌കീമിൽ ലഭിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...