9 March 2026

സിനിമയിൽ ശക്തി കേന്ദ്രങ്ങൾ ഇല്ലെന്ന് മമ്മൂട്ടി; പോലീസ് കൃത്യമായി അന്വേഷണം നടത്തട്ടെ

സിനിമാ മേഖല സമൂഹം സൂക്ഷ്‌മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ശക്തമായ നീക്കങ്ങളും വെളിപ്പെടുത്തലുകളും ആണ് മലയാള സിനിമയെ കേന്ദ്രീകരിച്ചു നടക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പ്രസ്തുത വിഷയത്തിൽ അഭിപ്രായങ്ങൾ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ദിവസം മോഹൻലാൽ വാർത്താ സമ്മേളനത്തിൽ തൻ്റെ അഭിപ്രായങ്ങൾ പറഞ്ഞതിന് ശേഷം ഞായറാഴ്‌ച മമ്മൂട്ടിയും സോഷ്യൽ മീഡിയ പേജിലൂടെ റിപ്പോർട്ടിന്മേൽ ഉള്ള അഭിപ്രായം വ്യക്തമാക്കി.

മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌ പൂർണ്ണ രൂപം:

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്‌മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെ തുടർന്ന് സിനിമാമേഖലയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്‌മകളും വേർതിരിവുകളില്ലാതെ കൈകോർത്തു നില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമ തടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം.

മമ്മൂട്ടി തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ നയം വ്യക്‌തമാക്കി.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News