ആണവായുധ യുദ്ധത്തിന് തുനിയരുത്, സംയമനം പാലിക്കണം; റഷ്യയെ ഓര്‍മിപ്പിച്ച് ചൈന

അഞ്ച് ആണവായുധ രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നിവര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായി ചൈന റഷ്യയെ ഓര്‍മിപ്പിച്ചു

യുക്രൈനില്‍ ആണവായുധ യുദ്ധത്തിന് തുനിയരുതെന്ന് റഷ്യയോട് ചൈന. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് കൂടുതല്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ആണവനയം മാറ്റുമെന്ന് റഷ്യയുടെ വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ആണവ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ പാടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് മാവോ നിംഗ് ബീജിംഗിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തങ്ങള്‍ക്കുനേരെ കൂടുതല്‍ പാശ്ചാത്യരായ ശത്രുക്കളെത്തുന്നുവെന്ന് വിശദീകരിച്ചാണ് ആണവ നയങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റിയാബ്‌കോവിന്റ് സൂചന നല്‍കിയത്. രാജ്യത്തിനുനേരെ ആണവാക്രമണം ഉണ്ടാകുകയോ രാജ്യത്തിൻ്റെ നിലനില്‍പ്പിനാകെ ഭീഷണിയാകുന്ന ഒരു വലിയ ആക്രമണം ഉണ്ടാകുമ്പോഴേ ആണയാവുധം പ്രയോഗിക്കൂ എന്നാണ് റഷ്യയുടെ 2020ലെ ആണവനയം. ഇതില്‍ ഭേദഗതി വരുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സൂചിപ്പിക്കുന്നത്.

2022 ജനുവരി 3ന് ആണവയുദ്ധം തടയുന്നത് സംബന്ധിച്ച് അഞ്ച് ആണവായുധ രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നിവര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായി ചൈന റഷ്യയെ ഓര്‍മിപ്പിച്ചു. പരമാവധി സംയമനം പാലിക്കാനും ആണവ ആക്രമണങ്ങള്‍ ഒഴിവാക്കാനും റഷ്യ തയാറാകണമെന്നും ചൈന നിര്‍ദേശിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...