11 March 2026

‘ദുബായ് ഗ്ലോബല്‍ വില്ലേജ്’; വിസ്‌മയ കാഴ്‌ചകൾ ഒരുക്കാൻ 29-ാം സീസൺ പ്രഖ്യാപിച്ചു

വിനോദോപാധികള്‍, കൂടുതല്‍ സാംസ്‌കാരിക പ്രാതിനിധ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതായി അധികൃതര്‍

കൗതുക കാഴ്‌ചകളൊരുക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിൻ്റെ 29-ാം സീസണിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ 2025 മേയ് 11 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഇതുവരെയും കണ്ടിട്ടില്ലാത്ത വിനോദോപാധികള്‍, കൂടുതല്‍ സാംസ്‌കാരിക പ്രാതിനിധ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

28-ാമത്തെ സീസണില്‍ ഒരു കോടി ആളുകളാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്. 27 പവലിയണുകളിലായി 90ല്‍പരം സംസ്‌കാരിക പരിപാടികളാണ് പ്രദര്‍ശിപ്പിച്ചത്. 400ലേറെ കലാകാരന്മാര്‍ കഴിഞ്ഞ സീസണില്‍ പങ്കെടുത്തിരുന്നു. 40,000ലേറെ കലാപ്രകടനങ്ങള്‍ സന്ദര്‍ശകര്‍ ആസ്വദിച്ചു.

200ല്‍ അധികം റൈഡുകളാണ് കഴിഞ്ഞ സീസണില്‍ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരുന്നത്. ഇതിന് പുറമെ 3500ലേറെ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ഡൈനിംഗ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു.

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗ്ലോബല്‍ വില്ലേജിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News