7 March 2026

സ്വർണ കടത്തിൽ സ്വപ്‌നക്കും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് വഴിയൊരുക്കിയത് എഡിജിപി ആണെന്ന്‌ സരിത്ത്

സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കർ ബന്ധപ്പെട്ടിരുന്നു എന്നാണ് സരിത്ത് വെളിപ്പെടുത്തുന്നത്

തിരുവനന്തപുരം: നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സരിത്ത് കുമാർ. സ്വപ്‌ന സുരേഷിനും സന്ദീപ് നായർക്കും ബെം​ഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എംആർ അജിത്ത് കുമാറാണെന്നാണ് സരിത്തിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ന്യൂസ് 18 കേരളയോട് സംസാരിക്കുകയായിരുന്നു സരിത്ത് കുമാർ.

എന്ത് പ്രശ്‌നങ്ങൾ നേരിട്ടാലും എംആർ അജിത്ത് കുമാർ സംരക്ഷിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ നിറഞ്ഞ കാലത്താണ് സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും കൂട്ടാളിയായ സന്ദീപ് നായരെയും അജിത്ത് കുമാർ ബെം​ഗളൂരുവിൽ എത്തിച്ചത്.

സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കർ ബന്ധപ്പെട്ടിരുന്നു എന്നാണ് സരിത്ത് വെളിപ്പെടുത്തുന്നത്. അതിർത്തി വഴികൾ ശിവശങ്കറിന് അജിത്ത് കുമാർ പറഞ്ഞു കൊടുത്തിരുന്നു. അജിത്ത് സഹായിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായാണ് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും സ്വപ്‌ന സുരേഷിൻ്റെ സുഹൃത്തുമായ സരിത്ത് പിഎസ് പറയുന്നത്.

എം.ശിവശങ്കറിൻ്റെ നിർദ്ദേശ പ്രകാരം ആദ്യം വർക്കല ഭാ​ഗത്തേക്കാണ് പോയത്. തുടർന്ന് ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരം വർക്കലയിലെ ഒരു റിസോർട്ടിലേക്ക് പോകുന്നു. പിന്നീട് ശിവശങ്കറിൻ്റെ നിർദ്ദേശത്തെ തുടർന്ന് യാത്ര തിരിക്കുകയായിരുന്നെന്നും പറയുന്നു. തുടർന്ന്, ബെംഗളൂരുവിലേക്ക് പോകുന്നതിനുള്ള കൃത്യമായ റൂട്ട് പറഞ്ഞ് കൊടുത്തത് എംആർ അജിത്ത് കുമാറാണെന്നാണ് അജിത്തിൻ്റെ വെളിപ്പെടുത്തൽ.

2022 ജൂൺ എട്ടിന് തന്നെ പിടിച്ചുകൊണ്ടു പോയ സംഘം സ്വപ്‌നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അറിയുന്നതിനായാണ്. പൂജപ്പുര ജയിലിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നൽകാൻ ജയിൽ സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി. ഇ.ഡിക്കെതിരെ പരാതി എഴുതി നൽകിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും സരിത്ത് പറയുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News