ഇക്കൊല്ലം ഓണത്തിന് ആൻ്റെണി പെപ്പെ; കടലിലെ ഇടിയുമായി ‘കൊണ്ടൽ’ ട്രെയിലർ

എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്

ആൻ്റെണി വർ​ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രം ‘കൊണ്ടലി’ൻ്റെ ട്രെയിലർ പുറത്ത്. ത്രസിപ്പിക്കു‌ന്ന ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിൽ. ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷനൊപ്പം വൈകാരികമായ ഒരു കഥയും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിൻ്റെ ബാനറിൽ സോഫിയ പോളാണ് നിർമിക്കുന്നത്. ആര്‍ഡിഎക്‌സിൻ്റെ വന്‍ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമത് ചിത്രം കൂടിയാണ്.

കൊണ്ടലിൻ്റെ ചിത്രീകരണം 96 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നത് ആയിരുന്നു. ഇതില്‍ എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്.

സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി.ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.

കടലിൻ്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിൻ്റെ സംസ്‌ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേര്‍ക്കാഴ്‌ചയാണ് ഈ ചിത്രമെന്ന് പറയാം.

കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

ആൻ്റെണി പെപ്പെയും നീരജ് മാധവും ഷെയ്ൻ നി​ഗവും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ആർഡിഎക്‌സ് ആയിരുന്നു കഴിഞ്ഞ ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുമായി ബന്ധപ്പെട്ട പത്ത് സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി ഒരേസമയം റെയ്‌ഡ്‌ നടത്തി. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിൻ്റെ വാടക വീടും...

Keep exploring...

‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്’; എസ്‌ഐആർ നടത്താനുള്ള ഇസിയുടെ അധികാരം സുപ്രീം കോടതി ശരിവച്ചു

"സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാപരമായ അനിവാര്യതയെ മുന്നോട്ട് കൊണ്ടുപോകുന്നതാണ്" എന്ന് പറഞ്ഞുകൊണ്ട്, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനരവലോകനം...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

More News

‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്’; എസ്‌ഐആർ നടത്താനുള്ള ഇസിയുടെ അധികാരം സുപ്രീം കോടതി ശരിവച്ചു

"സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാപരമായ അനിവാര്യതയെ മുന്നോട്ട് കൊണ്ടുപോകുന്നതാണ്" എന്ന് പറഞ്ഞുകൊണ്ട്, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനരവലോകനം...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

‘നാസയുടെ ചാന്ദ്ര ദൗത്യം’; 2032 ഓടെ മനുഷ്യർ ചന്ദ്രനിൽ സ്ഥിര താമസമാക്കും, പൂർണമായ പദ്ധതി

ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ചരിത്രപരവും അഭിലഷണീയവുമായ ഒരു പദ്ധതിയിൽ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പ്രവർത്തിക്കുന്നു....

‘കേരളത്തിൽ വൻ പ്രതിഷേധം’; ഇഡി ​ഗോബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്‌ഡിൽ പ്രതിഷേധവുമായി സിപിഐഎം....

തൻ്റെ സർക്കാർ മോഷണത്തിൽ ഏർപ്പെടുന്നില്ലെന്ന് വിജയ് തെളിയിക്കണം

മൂന്ന് പതിറ്റാണ്ടിലേറെയായി, വിജയ്‌യുടെ സിനിമകൾ അഴിമതി വ്യവസ്ഥകളെ ഒറ്റക്ക് നേരിടുന്ന നീതിമാനായ ശ്രദ്ധേയമായ സ്ഥിരതയുള്ള ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ട്....

’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും’: കുറിപ്പുമായി വീണാ ജോ‍ർജ്

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും...

പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ്; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം ഊർജിതമാക്കി

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ്...

നാറ്റോയെ വിറപ്പിച്ച് റഷ്യയുടെ ‘ഒറെഷ്‌നിക്’; ലോകത്തെവിടെയും ഇടിത്തീയായി പതിക്കുന്ന ഹൈപ്പർസോണിക് മിസൈൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം വികസിപ്പിച്ചെടുത്ത അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈലായ 'ഒറെഷ്‌നിക്' യുദ്ധഭൂമിയിൽ പുതിയ...