...
Home News Kerala 24 ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം; റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി

24 ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം; റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി

ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം 24 ന്യൂസ് എന്ന മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവിട്ടു .

230

ഇരകളായ വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തി എന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് കേരളാ ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മരണപ്പെട്ട വാളയാർ പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്.

അതേസമയം, ഉദ്യോഗസ്ഥമെതിരെയല്ല, പ്രസ്തുത ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം 24 ന്യൂസ് എന്ന മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവിട്ടു .

വാർത്തയുടെ ശരിയായ ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം. ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.