അമേരിക്കൻ കാലിഫോര്‍ണിയ സെനറ്റര്‍; ലൈംഗിക അടിമയായി ഉപയോഗിച്ചെന്ന് മുഖ്യജീവനക്കാരൻ

ജോലി നഷ്‌ടപ്പെടാതിരിക്കാന്‍ പലപ്പോഴും സെനറ്ററുടെ നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നു

- Advertisement -
- Advertisement -

കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്ററായ മേരി അല്‍വരാഡോ ഗില്‍ തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചുവെന്ന ആരോപണവുമായി മുഖ്യജീവനക്കാരന്‍. സെനറ്ററുടെ ചീഫ് ഓഫ് സ്റ്റാഫും വിവാഹിതനുമായ ചാഡ് കോണ്ടിറ്റ് ആണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സെനറ്റര്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് ചാഡ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോലി നഷ്‌ടപ്പെടാതിരിക്കാന്‍ പലപ്പോഴും സെനറ്ററുടെ നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നെന്നും ചാഡ് പറഞ്ഞു.

മേരി അല്‍വാരാഡോയ്ക്ക് ഓറല്‍ സെക്‌സിനോടായിരുന്നു താല്‍പ്പര്യമെന്നും അതിനായി തന്നെ നിര്‍ബന്ധിക്കുമായിരുന്നു എന്നും ചാഡ് പറഞ്ഞു. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചാഡ് കോടതിയെ സമീപിച്ചത്. സാക്രാമെന്റോ കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് ചാഡ് പരാതി നല്‍കിയത്. വാഹനത്തിലും ഓറല്‍ സെക്‌സ് ചെയ്യാന്‍ സെനറ്റര്‍ നിര്‍ബന്ധിക്കും ആയിരുന്നുവെന്നും ചാഡ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരിക്കല്‍ കാറില്‍ വെച്ച് സെക്‌സിൽ ഏര്‍പ്പെടുന്നതിനിടെ തനിക്ക് നടുവിന് പരിക്ക് പറ്റിയെന്നും ചാഡ് പറഞ്ഞു. പിന്നീട് പരിക്കിൻ്റെ പേരില്‍ സെനറ്ററുടെ ലൈംഗിക ആവശ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും ചാഡ് പറഞ്ഞു. എന്നാല്‍ അതോടെ സെനറ്റര്‍ തനിക്ക് നേരെ പ്രതികാര നടപടിയെടുക്കാന്‍ തുടങ്ങി. അച്ചടക്ക ലംഘനം ആരോപിച്ച് തനിക്കെതിരെ സെനറ്റര്‍ നോട്ടീസ് അയച്ചെന്നും ചാഡ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

2022ലാണ് മേരി അല്‍വാരാഡോ ഗില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ആ സമയത്താണ് ഇവര്‍ ചാഡ് കോണ്ടിറ്റിനെ തൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചത്. ജോലിയില്‍ പ്രവേശിച്ച അന്ന് മുതല്‍ മേരി തൻ്റെ വ്യക്തിപരവും സ്വകാര്യവുമായ എല്ലാ കാര്യങ്ങളും ചാഡിനോട് പറയാന്‍ തുടങ്ങി. വിവാഹം, പ്രണയം, ഡേറ്റിംഗ്, വിവാഹമോചനം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം തന്നോട് സംസാരിക്കാന്‍ തുടങ്ങിയെന്ന് ചാഡ് പറഞ്ഞു.

2023 ഡിസംബറിലാണ് ചാഡിനെ ഇവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സാന്റാ ക്ലോസിൻ്റെ വേഷം ധരിക്കാന്‍ വിസമ്മതിച്ചതിനാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ചാഡ് പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി മേരി അല്‍വരാഡോയുടെ അഭിഭാഷകന്‍ രംഗത്തെത്തി. പണം തട്ടിയെടുക്കാനാണ് പരാതിക്കാരൻ്റെ ശ്രമമെന്നും ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...