ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്‌ടപ്പെട്ട ശ്രുതിയ്ക്ക് ആകെയുള്ള കൂട്ടായിരുന്നു ജെൻസൺ. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാഹനം ചൊവാഴ്‌ച അപകടത്തിൽപ്പെട്ടിരുന്നു.
സംഭവത്തിൽ . ഇപ്പോൾ ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിടവാങ്ങി. കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. അപകടത്തിൽ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.



