13 March 2026

കൊളോണിയൽ മുദ്രകളിൽ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാൻ പോർട്ട് ബ്ലെയറിനെ, ‘ശ്രീവിജയപുരം’ ആയി പുനർനാമകരണം ചെയ്‌തു

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിൻ്റെ പേരിലാണ് പോർട്ട് ബ്ലെയർ അറിയപ്പെടുന്നത്

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയപുരം എന്ന് പുനർനാമകരണം ചെയ്‌തു. “കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട്” സാക്ഷാത്കരിക്കാനാണ് ഇത് ചെയ്‌തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്‌ച പറഞ്ഞു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിൻ്റെ പേരിലാണ് പോർട്ട് ബ്ലെയർ അറിയപ്പെടുന്നത്.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ശ്രീ വിജയപുരത്തിന് സമാനതകളില്ലാത്ത സ്ഥാനമുണ്ടെന്ന് അമിത് ഷാ ട്വീറ്റിൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തിൻ്റെ പ്രതീകമാണ് ഈ പേരെന്നും അദ്ദേഹം പറഞ്ഞു.

“മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യം ഉണ്ടായിരുന്നെങ്കിൽ ശ്രീവിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു,” -അദ്ദേഹം ട്വീറ്റ് ചെയ്‌തു.

നേതാജി സുഭാഷ് ചന്ദ്രബോസ് ജി നമ്മുടെ തിരംഗ (ത്രിവർണ്ണ പതാക) ആദ്യമായി ഉയർത്തിയതും വീർ സവർക്കർ ജിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാർ ജയിലിനും ആതിഥേയത്വം വഹിച്ച സ്ഥലമാണിത്,” -അദ്ദേഹം കൂട്ടിച്ചേർത്തു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സമ്പന്നമായ ചരിത്രത്തെയും വീരശൂരപരാക്രമികളെയും ശ്രീ വിജയപുരം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് മോചിതരാകാനും നമ്മുടെ പൈതൃകം ആഘോഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു,” -അദ്ദേഹം ട്വീറ്റ് ചെയ്‌തു.

നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകളുടെ പുനർനാമകരണം 2018ൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. റോസ് ദ്വീപ്, നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നീ മൂന്ന് ദ്വീപുകൾ യഥാക്രമം നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ടു.

2014ൽ അധികാരമേറ്റതിന് ശേഷം, കൊളോണിയൽ പൈതൃകം ഇല്ലാതാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുമാറ്റി.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News