വയനാട് ദുരന്തം; സംസ്ഥാന സർക്കാരിന് വലിയ ചിലവെന്ന് മാധ്യമങ്ങളുടെ വ്യാജ വാർത്ത

കേരളാ സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മെമോറാണ്ടമാണിത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകി സംസ്ഥാനത്തെ വിവിധ വാർത്താ മാധ്യമങ്ങൾ. സംസ്ഥാന സർക്കാർ നൽകിയ മെമ്മോറാണ്ടത്തിനെ ചെലവഴിച്ച തുകയാ ക്കി മാറ്റിയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിത ചെലവാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്. പക്ഷെ അതിനെ വളച്ചൊടിച്ച് ചെലവാക്കി മാറ്റിയാണ് മാധ്യമങ്ങള്‍ വാർത്തകൾ വാർത്തകൾ പ്രചരിക്കുന്നത്. വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിനുണ്ടായത് ഭീമന്‍ ചെലവെന്ന രീതിയിലാണ് വാർത്തകൾ .

കേരളാ സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മെമോറാണ്ടമാണിത്. പ്രതീക്ഷിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ് ഈ മെമ്മോറാണ്ടം.

അതായത്, ഇത് സർക്കാർ മേഖലയിൽ ചെലവഴിച്ച തുകയുടെ ബില്ല് അല്ല. കേരളം നൽകുന്ന മെമ്മറാണ്ടം കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച ശേഷം അധിക ധനസഹായം അനുവദിക്കുന്നതാണ് രീതി. 2018 ൽ ഉണ്ടായ മഹാപ്രളയ ശേഷം 6000 കോടിയോളം രൂപ കേരളം മാനദണ്ഡപ്രകാരം ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ പരിശോധനകള്‍ക്ക് ശേഷം 3000 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.

അതേസമയം, 26,000 കോടിയില്‍ അധികം നഷ്ടം കണക്കാക്കിയ ദുരന്തം ആയിരുന്നു അപ്പോൾ ഉണ്ടായത് . അതിനുശേഷം വിമാനക്കൂലിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞു 130 കോടി കേരളത്തില്‍ നിന്ന് ഈടാക്കി. ഈ രീതിയിൽ പിന്നീട് ലഭിക്കാൻ സാധ്യതയുള്ള ബില്ലുകള്‍ കൂടി മുന്‍കൂട്ടി കണ്ടാണ് ദുരന്തത്തിന്റെ ആദ്യനാളുകളില്‍ മെമ്മോറാണ്ടം സര്‍പ്പിക്കുക.

ഇതിനെല്ലാം പുറമെ വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയുടെ നഷ്ടങ്ങള്‍ ബില്ലുകള്‍ ലഭിക്കുന്ന മുറക്കാണ് കണക്കാക്കുക. സാധാരണയായി മെമ്മോറാണ്ടത്തില്‍ ഇത്തരത്തിലുള്ള പ്രതീക്ഷിത തുക ഉള്‍പ്പെടുത്തുക എന്നതാണ് സാധാരണ സ്വീകരിക്കാറുള്ള മാര്‍ഗം. അതിനെയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വ്യാജ വാര്‍ത്തയാക്കിയത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വിഡി സതീശനും പിന്തുണച്ചു. എംഎല്‍എമാരില്‍ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെസി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ്...

Keep exploring...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

More News

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...