13 March 2026

തിയേറ്റർ ആർട്‌സിൽ ജീവിതം പടുത്തുയർത്താം; സ്‌കൂൾ ഓഫ് ഡ്രാമ നിങ്ങളെ വിളിക്കുന്നു

യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബർ 23 വരെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കാൻ അവസരം

തൃശൂർ: ഈ അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഇൻ്റെഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദവും ബിരുദാനന്തര ബിരുദവും സംയോജിതമായി നൽകുന്ന ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമാണ് എംടിഎ. പ്ലസ്‌ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബർ 23 വരെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കാൻ അവസരം.

അപേക്ഷാ ക്രമം

ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്രമത്തിൻ്റെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 610/- രൂപയാണ്. അപേക്ഷാഫിസ് എന്നാൽ സംവരണ വിഭാഗങ്ങളിൽ പെടുന്നവർ (എസ്.സി. /എസ്.ടി വിഭാഗക്കാർ) 270/- രൂപ അപേക്ഷാ ഫീസിനത്തിൽ ഒടുക്കിയാൽ മതി. അപേക്ഷയുടെ പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ നടപടിക്രമം പൂർണമാക്കുകയുള്ളൂ.

തിരഞ്ഞെടുപ്പ്

അഭിരുചി പരീക്ഷ (Calicut University Common Admission Test: CUCAT 2024-2025), അഭിമുഖം, ശില്പശാല, പ്ലസ്‌ടുവിന് ലഭിച്ച മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും, തെരഞ്ഞെടുപ്പിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അഭിരുചി പരീക്ഷയുടെ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ യൂണിവേഴ്‌സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://admission.uoc.ac.in/ https://admission.uoc.ac.in/admission?pages=entrance

ഫോൺ: 0494 2407016, 0494 2407017

Share

More Stories

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

ബ്രിട്ടനിൽ അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും; ജനജീവിതം ദുസ്സഹമായി

0
ബ്രിട്ടന്റെ വടക്കൻ മേഖലകളിൽ അതിശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ മെറ്റ് ഓഫീസ് ജാഗ്രതാ നിർദ്ദേശം നൽകി. വടക്കുനിന്നും തെക്കോട്ട് നീങ്ങുന്ന തണുത്ത വായുപ്രവാഹത്തോടൊപ്പം കനത്ത മഴയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിനെ തുടർന്ന് പലയിടങ്ങളിലും...

വിമതഭീഷണിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?

0
വിമതഭീഷണിയിൽ സംസ്ഥാനത്തെ ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴുമെന്ന ആശങ്കയിൽ സിപിഎം. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണിയും കാരണം നാലു ജില്ലകളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പാളിച്ച നേരിടുകയാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ജി സുധാകരനെയും...

Featured

More News