12 March 2026

ഇന്ത്യക്ക് ചരിത്ര നേട്ടം; 45ാമത് ചെസ് ഒളിമ്പ്യാഡില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം

ഇന്ത്യയുടെ അര്‍ജുന്‍ എരിഗാസി അവസാനദിവസം സെര്‍ബിയന്‍ ജാന്‍ സുബൈല്‍ജിനെതിരേ വിജയം നേടിയിരുന്നു.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന 45-ാമസ് ചെസ് ഒളിമ്പ്യാഡില്‍ പുരുഷ, വനിതാ വിഭാഗങ്ങൾ സ്വർണം നേടി ഇന്ത്യ. റഷ്യയുടെ വ്‌ളാഡിമിര്‍ ഫെദോസീവിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷ് വിജയം നേടിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഞായറാഴ്‌ച ബുഡാപെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ അര്‍ജുന്‍ എരിഗാസി അവസാനദിവസം സെര്‍ബിയന്‍ ജാന്‍ സുബൈല്‍ജിനെതിരേ വിജയം നേടിയിരുന്നു.

അസര്‍ബൈജാനെ 3.5-0.5 എന്ന സ്‌കോര്‍ മറികടന്ന് ഇന്ത്യന്‍ വനിതാ സംഘവും തങ്ങളുടെ കന്നി സ്വര്‍ണം സ്വന്തമാക്കി. യുഎസിനെതിരായ ഏതാനും മത്സരങ്ങള്‍ ചൈന ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ കന്നിസ്വര്‍ണം ഉറപ്പിച്ചിരുന്നു.

ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ്, എരിഗാസി, ആര്‍ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, പെൻ്റെല ഹരികൃഷ്ണ, ശ്രീനാഥ് നാരായണ്‍ എന്നിവരാണ് ഇന്ത്യക്കുവേണ്ടി മത്സരിച്ചത്. ആൻ്റെൺ ഡെംചെങ്കോയ്ക്കതിരായ മത്സരത്തില്‍ പ്രഗ്നാനന്ദ വിജയം നേടി. ഇതോടെ ഒരു കളിശേഷിക്കെ തന്നെ സ്ലോവേനിയയ്‌ക്കെതിരേ ഇന്ത്യ നിര്‍ണായക വിജയം കരസ്ഥമാക്കി.

മത്സരത്തില്‍ ആകെയുള്ള 22 പോയിന്റിൽ 21 പോയിന്റും നേടി ഇന്ത്യന്‍ പുരുഷ ടീം ആധിപത്യം പുലര്‍ത്തി. ലോക ചെസ് ഒളിമ്പ്യാഡിൽ നേരിട്ടുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടുന്നത് ഇതാദ്യമായാണ്. കോവിഡ് കാലത്ത് ഓണ്‍ലൈനായി നടന്ന മത്സരത്തില്‍ ഇന്ത്യ സ്വര്‍ണം പങ്കിട്ടിരുന്നു. 2022ല്‍ ചെന്നൈയിലും 2014ല്‍ നോര്‍വെയിലും നടന്ന ലോക ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

ഓപ്പണ്‍ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ 19 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. 17 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തും 16 പോയിന്റുമായി സ്ലോവേനിയ മൂന്നാം സ്ഥാനത്തുമെത്തി.

വനിതാ വിഭാഗത്തില്‍ ഇന്ത്യയും കസാഖിസ്ഥാനും 17 പോയിന്റ് വീതം നേടി മുന്നിലെത്തി (കസാഖിസ്ഥാനെതിരേ ഇന്ത്യക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു). യുഎസും പോളണ്ടും 16 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News