11 March 2026

ഭർത്താവ് മകനെയും കൂട്ടി ഗൾഫിലേക്ക് മുങ്ങി; ഭാര്യ ഇൻ്റെർപോളിൻ്റെ സഹായത്തോടെ തിരികയെത്തിച്ചു

തൻ്റെ മകനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞാണ് യുവതി പൊലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയത്

കാസർകോട്: കുടുംബത്തിലുണ്ടായ സൗന്ദര്യപ്പിണക്കം കാരണം രണ്ടുമക്കളിൽ ഒരാളെ കൂട്ടി ഗൾഫിലേക്ക്‌ പോയ ഭർത്താവിനെ ഇൻ്റെർപോളിൻ്റെ സഹായത്തോടെ തിരികെയെത്തിച്ച് ഭാര്യ. കാസർകോട്, കാഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവായ ഷക്കീറിനെതിരെ പരാതി നൽകിയത്. തൻ്റെ മകനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞാണ് യുവതി പൊലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയത്. അവസാനം ഇൻ്റെർപോളിൻ്റെ സഹായത്തോടെ ആണ് മകനെയും പിതാവിനെയും നാട്ടിലെത്തിച്ചത്.

നാട്ടിലെത്തിയ ഷക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യം നൽകുകയും ചെയ്‌തിരുന്നു. മകനെ മാതാവിനൊപ്പം പറഞ്ഞയച്ചു. 2022ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. ഷക്കീർ മകനെയും കൂട്ടി ​ഗൾഫിലേക്ക് പോയതിന് പിന്നാലെ തബ്ഷീറ പൊലീസിൽ കേസ് കൊടുക്കുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയുമായിരുന്നു. ഹൊസ്ദുർഗ് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.

തബ്ഷീറ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തതിന് പിന്നാലെ കുട്ടിയെയും പിതാവിനെയും ഒരു മാസത്തിനുളളിൽ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് ഹൊസ്ദുർഗ് പൊലീസ് ഇൻ്റെർപോളിൻ്റെ സഹായം തേടുകയും ഷക്കീറിനെതിരെ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തു. ഷാക്കീർ മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക്‌ വരുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഇൻ്റെർപോളിന് വിവരം ലഭിച്ചത്. തുടർന്ന് പി.അജിത്കുമാറിൻ്റെ നേതൃത്വത്തിലുളള സംഘം മംഗളൂരു വിമാനത്താവളത്തിൽ എത്തി ഷക്കീറിനെയും മകനെയും കാഞ്ഞങ്ങാട്ടേക്ക്‌ തിരിച്ചുക്കൊണ്ടു വരികയായിരുന്നു.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News