...
Home Entertainments ‘ഓണർക്ക് താല്പര്യമുണ്ട്, സഹകരിക്കുമോന്ന് ഉദ്ഘാടനത്തിന് വിളിച്ചിട്ട് ചോദിച്ചു’: നടി സാധിക

‘ഓണർക്ക് താല്പര്യമുണ്ട്, സഹകരിക്കുമോന്ന് ഉദ്ഘാടനത്തിന് വിളിച്ചിട്ട് ചോദിച്ചു’: നടി സാധിക

സിനിമയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും ഇത് നടക്കുന്നുണ്ട്

249

സിനിമയിലും ടെലിവിഷനിലും സജീവമായ നടി സാധിക അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ മാത്രമല്ല, ഉദ്ഘാടന ചടങ്ങുകളിൽ പോകുമ്പോഴും അഡ്‌ജസ്‌റ്മെന്റ് ചെയ്യുമോ എന്ന അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സാധിക.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാധിക ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. സിനിമയിലൊക്കെ ഡേറ്റ് ചോദിച്ച് തീരുമാനിച്ചതിന് ശേഷമാകും അഡ്‌ജസ്‌റ്മെണ്ടിൻ്റെ കാര്യം പറയുന്നത്. പറ്റില്ലെന്ന് പറയുന്നതോടെ, തീരുമാനിച്ച് ഉറപ്പിച്ച കാര്യവും ഇല്ലെന്ന് പറയും. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ പല രീതിയിൽ ആകും ചോദിക്കുന്നതെന്നും താരം പറഞ്ഞു.

സിനിമയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ട് അഡ്‌ജസ്‌റ്മെന്റ് ചോദിച്ച ആളുകളുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ട് ഓണർക്ക് താല്പര്യമുണ്ട്, സഹകരിക്കുമോ എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അങ്ങനെ താല്പര്യമുള്ളവരെ കൊണ്ട് നിങ്ങൾ അത് ചെയ്‌തോ എനിക്ക് താല്പര്യമില്ലെന്ന് ഞാൻ തിരികെ പറഞ്ഞു. ഉദ്ഘാടനത്തിൽ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ടെന്നും നടി വെളിപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.