28 September 2024

ഇടതുപക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായി, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ച: പ്രകാശ് ബാബു

ഈ പൊലീസുകാരന് മതേതര രാജ്യത്തെ ജനങ്ങളെ എങ്ങനെ നീതീപൂർവ്വമായി കാണാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു

എഡിജിപി എംആർ അജിത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്‌ച ഇടത് പക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അം​ഗവുമായ പ്രകാശ് ബാബു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. രണ്ട് പേരെയും കണ്ടുവെന്ന് എഡിജിപി സമ്മതിക്കുന്നുണ്ട്.

ഈ പൊലീസുകാരന് മതേതര രാജ്യത്തെ ജനങ്ങളെ എങ്ങനെ നീതീപൂർവ്വമായി കാണാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. തിരുത്തേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് തിരുത്തണമെന്നും എഡിജിപി എംആർ അജിത്കുമാറിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാണ് സിപിഐയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപിയെ മാറ്റിയേ തീരൂവെന്നും ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോ​ഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പറയുന്നത് പാർട്ടിയുടെ നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിജിപിക്ക് നൽകിയ എഡിജിപി അജിത്കുമാറിൻ്റെ മൊഴിയിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ആറര മണിക്കൂർ നടത്തിയ മൊഴിയെടുപ്പിൽ ആർഎസ്എസ് നേതാക്കളെ കണ്ടിരുന്നുവെന്നും സ്വകാര്യ സന്ദർശനമായിരുന്നുവെന്നും എഡിജിപി ആവർത്തിച്ചു.

ഔ​ദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്‌തിട്ടില്ല. സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയത്. കോവളത്ത് മാധ്യമ സ്ഥാപനത്തിൻ്റെ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് റാം മാധവിനെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാം മാധവുമായുണ്ടായത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും ഒപ്പം സുഹൃത്തായ ജയകുമാർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും എഡിജിപി മൊഴി നൽകിയിരുന്നു.

Share

More Stories

പാക്കഡ് ഭക്ഷണങ്ങളുടെ അപകടം; മനുഷ്യ ശരീരത്തിൽ 3600ലധികം മാരക രാസവസ്‌തുക്കൾ

0
ഈ കാലഘട്ടത്തിൽ പാക്കഡ് ഭക്ഷണങ്ങൾ ജീവിതശൈലിയുടെ ഭാഗമായി തീർന്നിട്ടുണ്ട്. പച്ചക്കറി മുതൽ പലഹാരം വരെ കറി മസാല മുതൽ റെഡിമെയ്‌ഡ്‌ ഭക്ഷണം വരെ എല്ലാം പാക്കഡ് ആകുന്ന ഇന്നത്തെ കാലത്ത് അതിൻ്റെ ആരോഗ്യ...

സൂപ്പർവൈസർ അവധി നിഷേധിച്ചു; ജീവനക്കാരിയുടെ മരണം ആരോഗ്യസ്ഥിതി മോശമായെന്ന് റിപ്പോർട്ട്‌

0
ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന അമിത സമ്മർദ്ദങ്ങളും അധികം മണിക്കൂറുകൾ ജോലി ചെയ്യുന്നതിൻ്റെ ദൂഷ്യഫലങ്ങളും സംബന്ധിച്ച വലിയ ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾക്ക് തുടക്കമിട്ടത് പൂനെയിലെ എർണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ...

ഹസ്സൻ നസ്റല്ല ആരായിരുന്നു? ഹിസ്ബുള്ള ലെബനൻ സൈന്യത്തേക്കാൾ വലിയൊരു ശക്തിയായത് എങ്ങനെ?

0
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാൻ്റെ കാര്യമായ പിന്തുണയോടെ ഹിസ്ബുള്ളയെ നയിച്ച നസ്‌റല്ല ഇസ്രായേൽ വധിക്കപ്പെടുമെന്ന ഭയത്തിനിടയിൽ വർഷങ്ങളായി പൊതുവേദികളിൽ കണ്ടിരുന്നില്ല. ഒരു പച്ചക്കറി കച്ചവടക്കാരൻ്റെ മകൻ. നസ്‌റല്ലയുടെ നേതൃത്വം ലെബനൻ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈനികരോട്...

നസ്റല്ല കൊല്ലപ്പെട്ടു, ‘ഓപ്പറേഷൻ ന്യൂ ഓർഡർ’ ബോംബിങ്; ഇനി ലോകത്തെ ഭയപ്പെടുത്തില്ലെന്ന് ഇസ്രായേൽ

0
ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പിടികിട്ടാപ്പുള്ളിയായ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്‌ച അവകാശപ്പെട്ടു. ഓപ്പറേഷൻ ന്യൂ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന...

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് നിർമല സീതാരാമന് എതിരെ കേസ്

0
റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകൾ വഴി കൊള്ളയടിച്ചെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കൊള്ളയടിക്കൽ നടത്തിയെന്ന് ആരോപിച്ച് ജനഅധികാര സംഘർഷ സംഘടനയിലെ...

‘ഓണർക്ക് താല്പര്യമുണ്ട്, സഹകരിക്കുമോന്ന് ഉദ്ഘാടനത്തിന് വിളിച്ചിട്ട് ചോദിച്ചു’: നടി സാധിക

0
സിനിമയിലും ടെലിവിഷനിലും സജീവമായ നടി സാധിക അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ മാത്രമല്ല, ഉദ്ഘാടന ചടങ്ങുകളിൽ പോകുമ്പോഴും അഡ്‌ജസ്‌റ്മെന്റ് ചെയ്യുമോ എന്ന അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ്...

Featured

More News