‘പുഷ്‌പൻ കൂത്തുപറമ്പ് സമരനായകൻ’; ചെങ്കൊടികൾ താഴ്ത്തി, പൊതുദർശനം തലശേരിയിൽ

1994ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്‌പന് വെടിയേൽക്കുന്നത്.

ജീവിക്കുന്ന രക്‌തസാക്ഷി ഇനിയില്ല, ഓർമകളിൽ ജീവിക്കും. സിപിഎം പ്രവർത്തകനും കണ്ണൂർ, കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയും ആയിരുന്ന അന്തരിച്ച പുഷ്‌പനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പതിനായിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി.

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോയി. വിലാപയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം. രാവിലെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.

ചൊക്ലിയിലെ രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ചൊക്ലിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. പുഷ്‌പനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്ന പുഷ്‌പൻ ശനിയാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

1994 നവംബർ 25ന് കൂത്തുപറമ്പിൽ ഉണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കിനെ അതിജീവിച്ച പുഷ്‌പൻ വർഷങ്ങളായി കിടപ്പിലായിരുന്നു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട സുഷുമ്‌നാ നാഡിയെ തകര്‍ത്തിരുന്നു. 24-ാം വയസിൽ പുഷ്‌പൻ കിടപ്പിലായി.

1994ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്‌പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിൻ്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി എംവിആർ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ, ജയതിലകിന് എതിരെ മുഖ്യമന്ത്രി വിഡി സതീശന് പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടെന്നാണ് ആരോപണം. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കാലാണ് പരാതി നൽകിയത്. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി മുൻ സിഇഒ- കെഎം എബ്രഹാം എന്നിവർക്ക് എതിരെയും പരാതിയുണ്ട്. 2015ൽ...

Keep exploring...

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ, ജയതിലകിന് എതിരെ മുഖ്യമന്ത്രി വിഡി സതീശന് പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ്...

More News

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....

കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത്

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് യുവതികൾക്ക് നിർണായക ഉപദേശം നൽകി. വിവാഹത്തേക്കാൾ കരിയറിന് മുൻഗണന നൽകണമെന്നും...

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ, ജയതിലകിന് എതിരെ മുഖ്യമന്ത്രി വിഡി സതീശന് പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ്...

മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾ അറിയാം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയില്‍ തീരുമാനമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ നന്ദങ്കോടുളള ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. രമേശ്...

ഗൂഗിളിൽ ഇനി 15 ജിബി സൗജന്യ സ്റ്റോറേജ് കിട്ടണമോ? ഈ കാര്യം നിർബന്ധമായും ചെയ്യണം

പുതിയ ഗൂഗിൾ അക്കൗണ്ട് തുടങ്ങുന്നവർക്ക് ഇനിമുതൽ 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കണമെങ്കിൽ ഫോൺ നമ്പർ അക്കൗണ്ടുമായി...

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...

‘മൗനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്, ഞാൻ വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങും’: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ പ്രവാസിയായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പ്രധാന പ്രസ്‌താവന ഇറക്കി. 'തൻ്റെ മൗനത്തെ ബലഹീനതയായി...