30 September 2024

‘ഫലസ്‌തീനിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി’ എഴുത്തുകാരി യുഎസ്എഐഡി അവാര്‍ഡ് നിരസിച്ചു

ആയുധ വ്യാപാരവും കുട്ടികളുടെ സംരക്ഷണവും സാധ്യമാക്കാന്‍ അവര്‍ ശ്രമം നടത്തുന്നതെന്ന് ജസീന്ത

ന്യൂഡല്‍ഹി: അമേരിക്കയിലെ സ്വതന്ത്ര അന്താരാഷ്ട്ര വികസന ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇൻ്റെര്‍നാഷണല്‍ ഡെവലപ്‌മെന്റും (യുഎസ്എഐഡി) റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം വേണ്ടെന്നു വെച്ച് ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ജസീന്ത കര്‍ക്കാത്ത. ഫലസ്‌തീനില്‍ ഇസ്രയേല്‍ കൊന്നുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജസീന്ത അവാര്‍ഡ് നിരസിച്ചത്.

ജസീന്തയുടെ കവിതാ സമാഹാരമായ ജിര്‍ഹുല്‍, ബാലസാഹിത്യ വിഭാഗത്തില്‍ റൂം ടു റീഡിൻ്റെ യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് തീരുമാനിച്ചിരുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റൂം ടു ഇന്ത്യ ട്രസ്റ്റ് എന്നത് ശരി തന്നെ. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് ബോയിങ് കമ്പനിയുമായി ചേര്‍ന്നാണെന്നത് ഓര്‍ക്കണമെന്ന് ജസീന്ത പറയുന്നു. കുട്ടികളെ ഒരു ഭാഗത്ത് ഇസ്രയേല്‍ കൊന്നു തള്ളുകയാണ്. അതേസമയം തന്നെയാണ് ആയുധ വ്യാപാരവും കുട്ടികളുടെ സംരക്ഷണവും സാധ്യമാക്കാന്‍ അവര്‍ ശ്രമം നടത്തുന്നതെന്ന് ജസീന്ത പറയുന്നു.

സാഹിത്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ കുറയുന്ന സാഹചര്യമുണ്ട്. ഇതിനിടയില്‍ കുട്ടികള്‍ക്കായുള്ള എഴുത്തിന് പുരസ്‌കാരം ലഭിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുരസ്‌കാരം സ്വീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസീന്ത പറഞ്ഞു. ആദിവാസി ജീവിതങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ളതാണ് ജസീന്തയുടെ ജിര്‍ഹുല്‍.

ഭോപ്പാലിലെ ഇക്താര ട്രസ്റ്റിന് കീഴിലുള്ള ജുഗുനു പ്രകാശന്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഈശ്വര്‍ ഓര്‍ ബസാര്‍, ജസീന്ത കി ഡയറി, ലോര്‍ഡ് ഓഫ് ദി റൂട്ട്‌സ് എന്നിങ്ങനെ ഏഴോളം പുസ്തകങ്ങള്‍ ജസീന്തയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

Share

More Stories

അനു മോഹൻ ; മലയാള സിനിമയിലെ 19 വർഷങ്ങൾ

0
മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത...

നാടന്‍ പശുക്കള്‍ക്ക് ‘സംസ്ഥാന മാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

0
നാടന്‍ പശു ഇനങ്ങള്‍ക്ക് 'സംസ്ഥാന മാതാവ്' എന്ന പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. സാംസ്‌കാരികവും കാര്‍ഷികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ശിവസേന-ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാര്‍ നാടന്‍ 'രാജ്യമാതാ-ഗോമാത' പദവി നല്‍കിയത്. കർഷകർക്ക് നാടന്‍...

‘യുണൈറ്റഡ് ഇൻ ട്രയംഫ്’; പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിച്ചു

0
പാരീസ് ഒളിംപിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ‘യുണൈറ്റഡ് ഇൻ ട്രയംഫ്’ മുംബൈയിലെ ആൻ്റിലിയയിൽ നടന്നു. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയെ ആഗോള തലത്തിൽ എത്തിക്കുന്നതിൽ അവരുടെ കഠിനാധ്വാനം, അഭിനിവേശം, ആഴത്തിലുള്ള സ്വാധീനം എന്നിവ കണക്കിലെടുത്താണ്...

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി വരുന്നു

0
തിരുവനന്തപുരം: കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷൻ്റെ ഭാ​ഗമായി എത്തുന്ന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാർ- അർധ...

പാകിസ്ഥാൻ പൗരനും മൂന്ന് വിദേശികളും ബംഗളൂരുവിൽ അറസ്റ്റിലായി

0
ബംഗളൂരു: ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെയും മറ്റ് മൂന്ന് വിദേശികളെയും ബംഗളൂരു പ്രാന്തപ്രദേശത്ത് നിന്ന് ജിഗാനി സ്റ്റേഷൻ പരിധിയിൽ നിന്നും കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ പൗരൻ ബംഗ്ലാദേശ് സ്വദേശിയും രണ്ട്...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; എംപി പോലീസ് 51,000 പ്രതികളെ തിരിച്ചറിഞ്ഞു

0
ഭോപ്പാൽ: മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കേസുകൾക്കെതിരെ മധ്യപ്രദേശ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 51,000-ത്തിലധികം പേരെ കഴിഞ്ഞ...

Featured

More News