...
Home News National അധ്യാപികയുടെ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ശാരീരിക ബന്ധത്തിന് ഭീഷണി, വിദ്യാർഥികൾ അറസ്റ്റില്‍

അധ്യാപികയുടെ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ശാരീരിക ബന്ധത്തിന് ഭീഷണി, വിദ്യാർഥികൾ അറസ്റ്റില്‍

പഠനത്തിൽ പിന്നാക്കമായ വിദ്യാർഥിയെ അധ്യാപിക സ്വന്തം വീട്ടിൽ വെച്ച് ട്യൂഷൻ

205

അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. അധ്യാപികയുടെ പരാതിയിലായിരുന്നു കേസെടുത്തത്.

ചിത്രീകരിച്ച വീഡിയോ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അധ്യാപിക തൻ്റെ താമസസ്ഥലത്ത് വിദ്യാർത്ഥിയെ പഠിപ്പിച്ചു വരികയായിരുന്നു. പഠനത്തിൽ പിന്നാക്കമായ വിദ്യാർഥിയെ അധ്യാപിക സ്വന്തം വീട്ടിൽ വെച്ച് ട്യൂഷൻ നൽകിയിരുന്നു.

അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി. അധ്യാപിക ഇതിന് വിസമ്മതിച്ചതോടെ വിദ്യാർഥി സുഹൃത്തുക്കൾക്ക് വീഡിയോ കൈമാറിയശേഷം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ പ്രചരിച്ചതോടെ അധ്യാപിക കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. തുടർന്ന് ഒരു സംഘടനയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.